കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ മുകളിലേക്ക്. ആദ്യമായി 60000കടന്ന് സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ് സ്വർണവില. ഒരു പവന് സ്വര്‍ണത്തിന്റെ വില 60,200 രൂപയിലെത്തി.
ഇന്ന് പവന് 600 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഗ്രാമിന് 75 രൂപ കൂടി. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7525 രൂപയായി ഉയർന്നു.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ആഗോള വിപണിയിലെ ചലനങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post