മലപ്പുറം: നിറത്തിൻ്റെ പേരിലുള്ള അവഹേളനം സഹിക്കവയ്യാതെ മലപ്പുറത്ത് നവവധു ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. മൊറയൂര്‍ സ്വദേശി അബ്ദുള്‍ വാഹിദാണ് പിടിയിലായത്.
കൊണ്ടോട്ടിയില്‍ ഷഹാന മുംതാസ് എന്ന 19കാരി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഭർത്താവ് അബ്ദുൾ വാഹിദ് പിടിയിലായത്. വിദേശത്തായിരുന്ന ഇയാൾ നാട്ടിലേക്ക് വരുന്നതിനിടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഷഹാന മുംതാസിനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നിറം കുറവ്, ഇംഗ്ലീഷ് അറിയില്ല തുടങ്ങിയ കാര്യംപറഞ്ഞ് ഷഹാനയെ അബ്ദുള്‍ വാഹിദ് നിരന്തരം അവഹേളിച്ചിരുന്നുവെന്നും, ഇതില്‍ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
















Discussion about this post