കൊച്ചി: ഷാരോണ്‍ വധക്കേസിലെ വിധിക്ക് പിന്നാലെ പ്രതികരണവുമായി ഹൈകോടതി റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ. പ്രതി ഗ്രീഷ്മയ്ക്ക് ലഭിച്ച ശിക്ഷ മേല്‍കോടതിയില്‍ നിലനില്‍ക്കാന്‍ സാധ്യത കുറവാണെന്ന് കെമാല്‍ പാഷ പറഞ്ഞു. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയുടേത് അധിക ശിക്ഷ എന്നാണ് തന്റെ അഭിപ്രായമെന്നും, സുപ്രീം കോടതി വിധികള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തം ആണ് . ഗ്രീഷ്മയെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നാ സമ്മര്‍ദ്ദം
ഷാരോണ്‍ ഒരുക്കിയത് കോടതി പരിഗണിക്കണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
അധിക ശിക്ഷയായാണ് താന്‍ ഇതിനെ കാണുന്നത്. ഒരു സംശയത്തിന്റെയും ആനുകൂല്യമില്ലാത്ത ജീവപര്യന്തം തീരെ കുറഞ്ഞുപോകുന്ന ശിക്ഷയാകുന്ന അപൂര്‍വമായ കേസുകളിലാണ് വധശിക്ഷ വിധിക്കുക. ഈ കേസിന്റെ വസ്തുതകള്‍ പരിശോധിച്ചാല്‍ വധശിക്ഷ അധിക ശിക്ഷയാണ്.
24 വയസ് മാത്രമാണ് പ്രതിക്ക് പ്രായം. പക്വതയില്ലാത്ത മനസാണ് പെണ്‍കുട്ടിയുടേത്. പ്രണയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മാര്‍ഗമില്ലാതെയായി. ഈ കുട്ടി കസ്റ്റഡിയിലിരിക്കെ ലൈസോള്‍ എടുത്ത് കുടിച്ച് കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
ആ സമയത്ത് മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തിയിരുന്നു. ഇവന്റെ കയ്യില്‍ നിന്ന് രക്ഷപ്പെടാന്‍ മാര്‍ഗമില്ലാതായപ്പോള്‍ തനിക്ക് ആത്മഹത്യ ചെയ്യാനായി കലക്കിവെച്ചതാണ് കഷായം എന്നാണ് പറഞ്ഞത്. ഇനി എന്നെ ഉപദ്രവിച്ചാല്‍ ഇത് കുടിച്ച് ആത്മഹത്യ ചെയ്യുമെന്ന് അവള്‍ പറഞ്ഞപ്പോള്‍ കഷായമാണെന്ന് അവള്‍ പറയുകയായിരുന്നു. അങ്ങനെ അവന്‍ എടുത്തു കുടിക്കുകയായിരുന്നുവെന്നാണ് ഗ്രീഷ്മയുടെ മൊഴി.
തനിക്ക് കിട്ടാത്തത് വെറെ ആര്‍ക്കും കിട്ടണ്ടായെന്ന് ഷാരോണ്‍ പറഞ്ഞിരുന്നുവെന്നാണ് പറയുന്നത്. ഒരു നിവൃത്തിയുമില്ലാതെയാണ് ഇത് ചെയ്തത്. അത് ശരിയാണെന്ന് പറയുന്നില്ല. കുറ്റകൃത്യം തന്നെയാണ്. എന്നാല്‍, അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് അല്ല ഇതെന്നും റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.














Discussion about this post