തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഗ്രീഷ്മയെ അഞ്ചു പേരടങ്ങുന്ന സെല്ലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഗ്രീഷ്മയ്ക്ക് ഒപ്പം മൂന്നു കൊലപ്പുള്ളികളും ഒരു പോക്സോ കേസ് പ്രതിയുമാണ് സെല്ലിലുള്ളത്.
അതേസമയം, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിട്ടും ഗ്രീഷ്മയുടെ മുഖത്ത് അല്പം പോലും കുറ്റബോധമോ പശ്ചാത്താപമോ ഇല്ലെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. മറ്റു പ്രതികളെപ്പോലെയല്ല, ഗ്രീഷ്മ വളരെ ബോള്‍ഡായ തടവുകാരിയാണെന്നും അധികൃതര്‍ പറയുന്നു.
മകളുടെ അവസ്ഥ കണ്ട് അച്ഛനും അമ്മയും കരഞ്ഞപ്പോഴും ഗ്രീഷ്മയുടെ ഭാവത്തിൽ യാതൊരു മാറ്റവും ഉണ്ടായിരുന്നില്ലെന്നും ഈ ശിക്ഷാവിധി തന്റെ ജീവിതം അവസാനിപ്പിക്കില്ലെന്ന ബോധ്യത്തോടെയാണ് ഗ്രീഷ്മ കഴിയുന്നതെന്നും ജയിൽ അധികൃതർ പറയുന്നു.
കൂടാതെ താൻ അധികം വൈകാതെ തന്നെ ജാമ്യം നേടി പുറത്തിറങ്ങുമെന്ന പ്രതീക്ഷ ഗ്രീഷ്മ പലരോടും പങ്കുവച്ചതായി അധികൃതര്‍ പറയുന്നു. ജയിലിൽ ചിത്രം വരയായിരുന്നു ഗ്രീഷ്മയുടെ പ്രധാന ഹോബി. പാട്ടും ഡാന്‍സുമായി ഏത് കലാപരിപാടിയിലും ഗ്രീഷ്മയുടെ സാന്നിധ്യമുണ്ടായിരുന്നു.
Discussion about this post