തൃശൂര്‍: ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു. തൃശൂർ ജില്ലയിലെ മതിക്കുന്ന് ക്ഷേത്രത്തിലാണ് സംഭവം. ഊട്ടോളി അനന്തന്‍ എന്ന ആനയാണ് ഇടഞ്ഞത്.
ക്ഷേത്ര പരിസരത്ത് അല്പനേരം പരിഭ്രാന്തി പരത്തിയ ആന പിന്നീട് ശാന്തനായി. തുടര്‍ന്ന് പാപ്പാന്‍മാര്‍ ചേര്‍ന്ന് ആനയെ തളച്ചു. ഇന്ന് രാവിലെയാണ് സംഭവം.
എഴുന്നള്ളിപ്പിന് മുന്‍പ് ഇടഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ച ആനയെ എലിഫന്റ് സ്‌ക്വാഡും പാപ്പാന്‍മാരും ചേര്‍ന്ന് തളച്ചു. ക്ഷേത്രത്തിൽ വലിയ നാശനഷ്ടങ്ങൾ ഇല്ലെന്നാണ് വിവരം.
Discussion about this post