BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, May 26, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘വിപ്ലവകാരിയുടെ മഹത്വമെന്തെന്ന് നമ്മെ ബോധ്യപ്പെടുത്തിയ ജീവിതം’

Akshaya by Akshaya
September 29, 2024
in Kerala News
0
‘വിപ്ലവകാരിയുടെ മഹത്വമെന്തെന്ന് നമ്മെ ബോധ്യപ്പെടുത്തിയ ജീവിതം’
19
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം; സഖാവ് പുഷ്പന് ആദരാഞ്ജലികൾ അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പുഷ്പൻ എന്ന പേരു കേട്ടാൽ ആവേശം തുടിച്ചിരുന്ന ഓരോ കമ്മ്യൂണിസ്റ്റുകാരന്റെ ഹൃദയവും ഈ നിമിഷം ദു:ഖഭരിതമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

READ ALSO

തലസ്ഥാനത്തെ അരുംകൊല: സാമ്പത്തിക ബാധ്യതയാണെന്ന പ്രതിയുടെ വാദം പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ പോലീസ്, ലഹരി ഉപയോഗം അറിയാന്‍ പരിശോധന

ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ച അഫാൻ്റെ നില അതീവ ഗുരുതരം

May 25, 2025
4
കോഴിക്കോട് സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു

കോഴിക്കോട് സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു

May 25, 2025
3

ശിഷ്ടകാലം ദുരന്തം സമ്മാനിച്ച തന്റെ അനാരോഗ്യത്തോടു പൊരുതേണ്ടി വന്ന അവസ്ഥയിലും സഖാവ് പുഷ്പനിലെ കമ്മ്യൂണിസ്റ്റ് അണുകിട ഉലഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതുകൊണ്ടുതന്നെ ഓരോരുത്തരിലുമെന്ന പോലെ സഖാവിന്റെ വിയോഗം വ്യക്തിപരമായും കടുത്ത ദു:ഖമാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും വിപ്ലവകാരിയുടെ മഹത്വമെന്തെന്ന് നമ്മെ ബോധ്യപ്പെടുത്തിയ ജീവിതമായിരുന്നു സഖാവ് പുഷ്പന്റേതെന്നും മുഖ്യമന്ത്രി കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ രൂപം

മൂന്നു പതിറ്റാണ്ടു കാലം നീണ്ട തന്റെ സഹനങ്ങൾക്ക് അന്ത്യം കുറിച്ച് സഖാവ് പുഷ്പൻ നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു. ആ പേരു കേട്ടാൽ ആവേശം തുടിച്ചിരുന്ന ഓരോ കമ്മ്യൂണിസ്റ്റുകാരന്റെ ഹൃദയവും ഈ നിമിഷം ദു:ഖഭരിതമാണ്.

1994, നവംബർ 25 ഈ നാട് ഒരിക്കലും മറക്കില്ല. കെ കെ രാജീവന്‍, കെ വി റോഷന്‍, ഷിബുലാല്‍, ബാബു, മധു എന്നീ അഞ്ചു ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ജീവനെടുത്ത അന്നത്തെ യുഡിഎഫ് ഭരണകൂട ഭീകരതയെ നെഞ്ചു വിരിച്ചു നേരിട്ട സഖാവ് പുഷ്പനു ജീവൻ ബാക്കിയായെങ്കിലും സ്വന്തം ജീവിതം നഷ്ടപ്പെട്ടു. കൂത്തുപറമ്പ് വെടിവയ്പ്പ് എന്നന്നേയ്ക്കുമായി സഖാവിനെ ശയ്യാവലംബിയാക്കി.

ശിഷ്ടകാലം ദുരന്തം സമ്മാനിച്ച തന്റെ അനാരോഗ്യത്തോടു പൊരുതേണ്ടി വന്ന അവസ്ഥയിലും സഖാവ് പുഷ്പനിലെ കമ്മ്യൂണിസ്റ്റ് അണുകിട ഉലഞ്ഞിട്ടില്ല. താൻ നേരിട്ട ദുരന്തത്തിൽ അദ്ദേഹം പശ്ചാത്തപിച്ചിട്ടില്ല. കാരണം, അദ്ദേഹത്തെ നയിച്ചത് സ്വാർത്ഥ മോഹങ്ങളായിരുന്നില്ല, മറിച്ച് നാടിനു വേണ്ടി സ്വയം ത്യജിക്കാനുള്ള ധീരതയും ഉറച്ച കമ്മ്യൂണിസ്റ്റ് ബോധ്യങ്ങളുമായിരുന്നു. പാർടിയോടുള്ള അനിതരസാധാരണമായ കൂറായിരുന്നു.

സഖാവിന്റെ രക്തസാക്ഷിത്വം പാർടിയെ സംബന്ധിച്ചിടത്തോളം ഒരേ സമയം അടങ്ങാത്ത വേദനയും അണയാത്ത ആവേശവുമാണ്. ഒരു കമ്മ്യൂണിസ്റ്റുകാരൻ എന്തെന്ന ചോദ്യത്തിനു ഈ നാട്ടിലെ ഓരോ സഖാവിനും ചൂണ്ടിക്കാണിക്കാനുള്ള ഉത്തരമാണ് സഖാവ് പുഷ്പൻ.

അതുകൊണ്ടുതന്നെ ഓരോരുത്തരിലുമെന്ന പോലെ സഖാവിന്റെ വിയോഗം വ്യക്തിപരമായും കടുത്ത ദു:ഖമാണ് സൃഷ്ടിച്ചിട്ടുള്ളത്. വിപ്ലവകാരിയുടെ മഹത്വമെന്തെന്ന് നമ്മെ ബോധ്യപ്പെടുത്തിയ ജീവിതമായിരുന്നു സഖാവ് പുഷ്പന്റേത്. മനുഷ്യസ്നേഹത്തിന്റെയും ത്യാഗത്തിന്റെയും അനശ്വര പ്രതീകമായ സഖാവ് പുഷ്പനു ആദരാഞ്ജലികൾ. സഖാക്കളുടേയും കുടുംബത്തിന്റെയും വേദനയിൽ പങ്കു ചേരുന്നു. വിപ്ലവാഭിവാദ്യങ്ങൾ!

Tags: CM Pinarayi VijayanComrade pushpanFB POST

Related Posts

കേരള മുഖ്യമന്ത്രിക്ക് ഇന്ന് 80ാം പിറന്നാൾ, ഇത്തവണയും ആഘോഷങ്ങളില്ല
Kerala News

കേരള മുഖ്യമന്ത്രിക്ക് ഇന്ന് 80ാം പിറന്നാൾ, ഇത്തവണയും ആഘോഷങ്ങളില്ല

May 24, 2025
3
‘കുട്ടികള്‍ക്ക് സഹജീവി സ്‌നേഹം ഇല്ലതായി, എവിടെയും നടക്കുന്നത് കടുത്ത മത്സരം, ശത്രുതാമനോഭാവം’: മുഖ്യമന്ത്രി പിണറായി
Kerala News

വികസനത്തിന്റെയും പുരോഗതിയുടേയും 9 വർഷം; സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

May 20, 2025
3
രണ്ടാം പിണറായി  സർക്കാർ അഞ്ചാം വര്‍ഷത്തിലേക്ക്, നാടെങ്ങും ആഘോഷപരിപാടികൾ
News

രണ്ടാം പിണറായി സർക്കാർ അഞ്ചാം വര്‍ഷത്തിലേക്ക്, നാടെങ്ങും ആഘോഷപരിപാടികൾ

May 20, 2025
8
എങ്ങോട്ടേക്കാണ്  പോകുന്നതെന്ന് പറയാൻ പറ്റാത്ത സാഹചര്യം, എല്ലാ ഇന്ത്യക്കാരും രാജ്യത്തിനൊപ്പം നിൽക്കണമെന്ന് മുഖ്യമന്ത്രി
Kerala News

എങ്ങോട്ടേക്കാണ് പോകുന്നതെന്ന് പറയാൻ പറ്റാത്ത സാഹചര്യം, എല്ലാ ഇന്ത്യക്കാരും രാജ്യത്തിനൊപ്പം നിൽക്കണമെന്ന് മുഖ്യമന്ത്രി

May 9, 2025
2
പിണറായി സർക്കാരിൻ്റെ നാലാം വാര്‍ഷികാഘോഷം, ഉദ്ഘാടന പരിപാടി കാസർഗോഡ്
Kerala News

ജീവിതത്തിലെ പ്രശ്നങ്ങൾ ഓഫീസിൽ വന്ന് തീർക്കാൻ ശ്രമിക്കരുത്, ഉദ്യോഗസ്ഥരെ ഉപദേശിച്ച് മുഖ്യമന്ത്രി

April 26, 2025
3
‘കുട്ടികള്‍ക്ക് സഹജീവി സ്‌നേഹം ഇല്ലതായി, എവിടെയും നടക്കുന്നത് കടുത്ത മത്സരം, ശത്രുതാമനോഭാവം’: മുഖ്യമന്ത്രി പിണറായി
Kerala News

‘സ്നേഹത്തിന്റെ സന്ദേശം പ്രചരിപ്പിച്ചയാൾ’; മാർപാപ്പയുടെ വിയോ​ഗത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി

April 21, 2025
3
Load More
Next Post
സംസ്ഥാനത്ത് വീണ്ടും  അമീബിക് മസ്തിഷ്ക ജ്വരം; രോഗബാധ സ്ഥിരീകരിച്ചത് പ്ലസ് ടു വിദ്യാർത്ഥിക്ക്

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, തിരുവനന്തപുരത്ത് രോഗബാധിതരുടെ എണ്ണം മൂന്നായി

വീടിന് തീയിട്ട്  ദമ്പതികൾ മരിച്ച സംഭവം, പൊള്ളലേറ്റ ആറു വയസ്സുകാരൻ മകനും മരിച്ചു

വീടിന് തീയിട്ട് ദമ്പതികൾ മരിച്ച സംഭവം, പൊള്ളലേറ്റ ആറു വയസ്സുകാരൻ മകനും മരിച്ചു

ചിന്നക്കനാലിനെ  വിറപ്പിച്ച് ചക്കക്കൊമ്പൻ; വീട് തകർത്തു

ചിന്നക്കനാലിനെ വിറപ്പിച്ച് ചക്കക്കൊമ്പൻ; വീട് തകർത്തു

Discussion about this post

RECOMMENDED NEWS

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19ന്; വോട്ടെണ്ണൽ ജൂൺ 23ന്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19ന്; വോട്ടെണ്ണൽ ജൂൺ 23ന്

22 hours ago
13
കനത്ത മഴ, മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു, വിവിധ ജില്ലകളില്‍ വിനോദസഞ്ചാരത്തിന് വിലക്ക്

കനത്ത മഴ, മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു, വിവിധ ജില്ലകളില്‍ വിനോദസഞ്ചാരത്തിന് വിലക്ക്

22 hours ago
4
കെഎസ്ആര്‍ടിസിക്ക് വരുമാനം കൂട്ടാന്‍ ബസ് ടെര്‍മിനലില്‍ ബെവ്‌കോ ഔട്ട്‌ലെറ്റ് തുറക്കുന്നു, ആദ്യം നടപ്പാക്കുന്നത് സുല്‍ത്താന്‍ ബത്തേരിയില്‍

കെഎസ്ആര്‍ടിസിക്ക് വരുമാനം കൂട്ടാന്‍ ബസ് ടെര്‍മിനലില്‍ ബെവ്‌കോ ഔട്ട്‌ലെറ്റ് തുറക്കുന്നു, ആദ്യം നടപ്പാക്കുന്നത് സുല്‍ത്താന്‍ ബത്തേരിയില്‍

22 hours ago
4
തലസ്ഥാനത്തെ അരുംകൊല: സാമ്പത്തിക ബാധ്യതയാണെന്ന പ്രതിയുടെ വാദം പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ പോലീസ്, ലഹരി ഉപയോഗം അറിയാന്‍ പരിശോധന

ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ച അഫാൻ്റെ നില അതീവ ഗുരുതരം

11 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version