കൊച്ചി: എറണാകുളത്ത് നിന്നും മൂന്ന് പെണ്‍കുട്ടികളെ കാണാതായതായി പരാതി. ആലുവ തോട്ടയ്ക്കാട്ടുകരയിലെ നിര്‍ധനരായ പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍ നിന്നാണ് പെണ്‍കുട്ടികളെ കാണാതായത്.

ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം. 15, 16, 18 വയസായ കുട്ടികളാണ്. പെണ്‍കുട്ടികളെ കാണാതായതോടെ സ്ഥാപനത്തിലെ അധികൃതര്‍ പരാതി നല്‍കിയിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ആലുവ ഈസ്റ്റ് പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്.

















Discussion about this post