തിരുവനന്തപുരം: ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ മുട്ടയ്ക്കാട് സ്വാതി ഭവനില്‍ കുമാര്‍ (40) ആണ് മരിച്ചത്.
ഡോക്ടറെ കാണാനായി ഭാര്യ സരിതയുമായി ടൗണിലേക്ക് ബൈക്കില്‍ പോകവെയായിരുന്നു അപകടം സംഭവിച്ചത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 5.30 ഓടെയായിരുന്നു അപകടം.
also read:കൊടുംചൂടില്‍ ആശ്വാസമേകാന്‍ മഴ വരുന്നൂ, ഈ 10 ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്
തിരുവല്ലം ജംഗ്ഷനില്‍ വെച്ച് എതിര് ദിശയില്‍ നിന്നെത്തിയ യുവാവ് സഞ്ചരിച്ച ബൈക്ക് കുമാറിന്റെ ബൈക്കില്‍ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കുമാര്‍ ബൈക്കില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണു.
ഹെല്‍മറ്റ് റോഡില്‍ ചിതറി തെറിച്ച നിലയിലായിരുന്നു. സരിതയുടെ ഇടത് കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. നാട്ടുകാര്‍ ഇരുവരെയും ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു.
എന്നാല്‍ കുമാര്‍ ഇന്നലെ പുലര്‍ച്ചെ ചികിത്സയിലിരിക്കെ മരണപ്പെട്ടു. നേഴ്സിങ് വിദ്യാര്‍ത്ഥിനിയായ സ്വാതി, മണക്കാട് കാര്‍ത്തിക തിരുനാള്‍ എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ദേവു എന്നിവര്‍ മക്കളാണ്.
Discussion about this post