മലപ്പുറം: കെഎസ്ആര്‍ടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. എടപ്പാള്‍ മേല്‍പ്പാലത്തില്‍ വെച്ചായിരുന്നു അപകടം. പിക്കപ്പ് വാനിലെ ഡ്രൈവര്‍ പാലക്കാട് സ്വദേശി രാജേന്ദ്രന് (50) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. കെഎസ്ആര്‍ടിസി ബസും പിക്കപ്പ് വാനും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. തൃശൂര്‍ ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്.
എതിര്‍ദിശയില്‍ നിന്ന് വന്ന പിക്കപ്പ് വാനുമായി പാലത്തില്‍വെച്ച് ബസ്സ് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്ത രാജേന്ദ്രന് ില് വാഹനത്തിനുള്ളില്‍ കുടുങ്ങിപ്പോയിരുന്നു.
ഫയര്‍ഫോഴ്സ് എത്തി രണ്ടരമണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് രാജേന്ദ്രനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. പരിക്കേറ്റ മറ്റു യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post