പത്തനംതിട്ട: കൊടുമണ്ണില്‍ ഒന്‍പതാം ക്ലാസുകാരിയെ കടത്തിക്കൊണ്ടുപോയ കാമുകനും കൂട്ടാളികളും പിടിയില്‍. ഇന്നലെ രാത്രി വീട്ടിലെത്തിയ സംഘമാണ് 14 കാരിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ സുഹൃത്തടക്കം നാലുപേരെ പോലീസ് പിടികൂടി. ഇലവുംതിട്ട സ്വദേശികളായ അരുണ്‍, ബിജു, അജി ശശി, അഭിഷേക് എന്നിവരാണ് പിടിയിലായത്.
പെണ്‍കുട്ടിയെ കടത്തിയ കാമുകനും സംഘവും ഇലന്തൂരില്‍ ഓട്ടോ കേടായി വഴിയില്‍ കുടുങ്ങുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിപ്രകാരം അന്വേഷണം തുടങ്ങിയ പോലീസ് വഴിയരികില്‍ ഓട്ടോ കണ്ടു നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
Discussion about this post