കാസര്‍കോട്: പ്രണയം തകര്‍ന്നതിന്റെ വേദനയില്‍ മകളെ കൊലപ്പെടുത്തി അധ്യാപിക ജീവനൊടുക്കിയ സംഭവത്തില്‍ 29കാരനായ യുവ അധ്യാപകന് അറസ്റ്റില്‍. കാസര്‍കോട് ജില്ലയിലാണ് സംഭവം. കളനാട് സ്വദേശിയായ അധ്യാപിക റുബീനയും മകളുമാണ് മരിച്ചത്.
സംഭവത്തില്‍ സുഹൃത്തായ അധ്യാപകന് ബാര സ്വദേശി സഫ്വാന് ആണ് പിടിയിലായത്. കഴിഞ്ഞ ദിവസമായിരുന്നു റുബീനയെയും അഞ്ചരവയസ്സുള്ള മകള്‍ ഹനാന മറിയത്തെയും വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
also read: സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി ചുമതലയേറ്റ് സുരേഷ് ഗോപി
റുബീന, ഒമ്പത് വര്‍ഷത്തോളമായി സ്ഫ്വാനുമായി പ്രണയത്തിലായിരുന്നു. മറ്റൊരു വിവാഹം ചെയ്യാന്‍ സഫ്വാന് ഒരുങ്ങിയതോടെയാണ് റുബീന മകളെ കൊലപ്പെടുത്തി ജീവനൊടുക്കിയത്. ആത്മഹത്യ പ്രേരണ, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.
യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രവാസിയായ ഭര്‍ത്താവാണ് പരാതി നല്‍കിയത്. തുടര്‍ന്ന് ബന്ധുക്കളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. സോഷ്യല്‍മീഡിയ വഴിയാണ് തങ്ങള്‍ പരിചയപ്പെട്ടതെന്ന് സ്ഫ്വാന്‍ പോലീസിനോട് പറഞ്ഞു.
Discussion about this post