ചെങ്ങന്നൂര്‍: തിരുവോണ നാളില്‍ ഭാര്യാ പിതാവിനെ ഹെല്‍മറ്റ് കൊണ്ട് അടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ച മരുമകന് അറസ്റ്റില്‍. പത്തനംതിട്ടയിലാണ് സംഭവം. ആലാ സൗത്ത് മായാ ഭവനില്‍ സന്തോഷിനാ(49 ) ണ് പരിക്കേറ്റത്.
സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് പെണ്ണുക്കര പറയകോട് കലേഷ് (21 ) നെയാണ് ചെങ്ങന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സന്തോഷ് തിരുവന് വണ്ടൂര്‍ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
തിരുവോണ നാളില്‍ വൈകിട്ടാണ് കേസിന് ആസ്പദമായ സംഭവം. ആലാ നെടുവരംകോട് ഷാപ്പിന് സമീപത്തുവെച്ചാണ് സന്തോഷിനെ കലേഷ് ഹെല്‍മറ്റ് കൊണ്ട് അടിച്ചത്. ഒരു വര്‍ഷം മുന്‍പ് സന്തോഷിന്റെ മകള്‍ അഞ്ജുവിനെ പ്രേമിച്ചാണ് കലേഷ് വിവാഹം കഴിച്ചത് .
ഇപ്പോള്‍ പ്രസവത്തിനായി സന്തോഷിന്റെ വീട്ടില്‍ വന്നതായിരുന്നു അഞ്ജു. ഭാര്യയെ കാണാന്‍ വരുന്ന കലേഷ് മദ്യ ലഹരിയില്‍ ഭാര്യാ പിതാവുമായി വഴക്കിടുന്നത് പതിവായിരുന്നു. ഇത്തരമൊരു വാക്കേറ്റത്തിനിടെയാണ് അക്രമം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്.
Discussion about this post