തിരുവനന്തപുരം: നവവധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടാണ് സംഭവം. അരുവിക്കര സ്വദേശി രേഷ്മയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. രേഷ്മ രാവിലെ മുറി തുറക്കാത്തത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ തുറന്നു നോക്കിയപ്പോഴാണ് മരണ വിവരം അറിയുന്നത്. ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്.
also read: പൊതുസ്ഥലത്ത് ഖുറാനും ബൈബിളും കത്തിച്ചാല്‍ കടുത്ത ശിക്ഷ
സംഭവ സമയത്ത് ഭര്‍ത്താവ് അക്ഷയ് രാജ് വീട്ടിലുണ്ടായിരുന്നില്ലെന്ന് വീട്ടുകാര്‍ പറയുന്നു. അക്ഷയ് രാജുമായുള്ള രേഷ്മയുടെ വിവാഹം ജൂണ്‍ 12നാണ് നടന്നത്. വിവാഹം കഴിഞ്ഞ് രണ്ടു മാസം തികയുന്നതിന് മുമ്പാണ് രേഷ്മയുടെ മരണം.
മരണവിവരം അറിഞ്ഞപ്പോള്‍ ഉടന്‍ തന്നെ പൊലീസില്‍ അറിയിച്ചുവെന്ന് വീട്ടുകാര്‍ പറയുന്നു. ഭര്‍ത്താവ് അക്ഷയ് രാജ് മറ്റൊരു സ്ത്രീയെ ഫോണില്‍ വിളിക്കുന്നുവെന്ന സംശയം രേഷ്മയ്ക്കുണ്ടായിരുന്നതായി ആരോപണം ഉയരുന്നുണ്ട്.
also read: ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ ഫോണില്‍ വിളിച്ച് സംസാരിക്കുന്നതായി സംശയം, നവവധു ജീവനൊടുക്കി
രേഷ്മ ഇതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്നാണ് കുടുംബക്കാര് പറയുന്നത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണവിവരം അറിഞ്ഞ് രേഷ്മയുടെ കുടുംബം ഭര്‍ത്താവിന്റെ വീട്ടിലെത്തി.
സംഭവ സ്ഥലത്ത് പൊലീസ് എത്തി കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തുകയാണ്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.
Discussion about this post