കൊച്ചി: റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. എറണാകുളം ജില്ലയിലെ അത്താണിയിലാണ് സംഭവം. ‘കാംകോ’യിലെ കാന്റീന് ജീവനക്കാരായ മറിയം, ഷീബ എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം സംഭവിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇരുവരെയും പിക്ക് അപ്പ് വാന്‍ ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
also read: തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 7 മരണം, 27 പേര്‍ക്ക് പരിക്ക്
എന്നാല്‍ രണ്ടും പേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. വാന്‍ അമിത വേഗതയിലായിരുന്നെന്നും ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.
സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ വേലുവിനെ നെടുമ്പാശേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നെടുമ്പാശേരി പൊലീസ് എത്തിയാണ് മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്.
Discussion about this post