BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 10, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘തോമസാണ് ബ്ലഡ് തരാന്‍ ആണ്, ജയ് പറഞ്ഞിട്ട് വന്നതാണ്’: അച്ഛ ന്റെ ശസ്ത്രക്രിയയ്ക്ക് എ നെഗറ്റീവ് രക്തത്തിന് കാത്തുനിന്നപ്പോള്‍ എത്തിയ സാന്ത്വനം; ജെയ്ക്കിനെ കുറിച്ചുള്ള കുറിപ്പ് വൈറല്‍

Anu by Anu
August 18, 2023
in Kerala News
0
‘തോമസാണ് ബ്ലഡ് തരാന്‍ ആണ്, ജയ് പറഞ്ഞിട്ട് വന്നതാണ്’: അച്ഛ ന്റെ ശസ്ത്രക്രിയയ്ക്ക് എ നെഗറ്റീവ് രക്തത്തിന് കാത്തുനിന്നപ്പോള്‍ എത്തിയ സാന്ത്വനം; ജെയ്ക്കിനെ കുറിച്ചുള്ള കുറിപ്പ് വൈറല്‍
53
SHARES
350
VIEWS
Share on FacebookShare on Whatsapp

കോട്ടയം: പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം പൊടിപൊടിയ്ക്കുകയാണ്.
യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസുമാണ്. രണ്ട് സ്ഥാനാര്‍ഥികളും വ്യത്യസ്ത പ്രചാരണവുമായി സജീവവുമാണ്.
ജെയ്ക്ക് സി തോമസിനെ കുറിച്ചുള്ള കുറിപ്പ് ശ്രദ്ധേയമാകുകയാണ്. കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ആയിരുന്ന ഡോ. ബാലചന്ദ്രന്റെ മകള്‍ ആര്‍ദ്ര ബാലചന്ദ്രനാണ് ജെയ്ക്കിനെ കുറിച്ച് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

READ ALSO

പോലീസ് സ്റ്റേഷനിൽ വച്ച് ഇന്‍സ്‌പെക്ടറുടെ പിറന്നാള്‍ കേക്ക് മുറിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍, വിവാദം

പോലീസ് സ്റ്റേഷനിൽ വച്ച് ഇന്‍സ്‌പെക്ടറുടെ പിറന്നാള്‍ കേക്ക് മുറിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍, വിവാദം

June 10, 2025
2
പൊലീസ് ഉദ്യോഗസ്ഥൻ ട്രെയിന്‍ ഇടിച്ച് മരിച്ചനിലയില്‍

പൊലീസ് ഉദ്യോഗസ്ഥൻ ട്രെയിന്‍ ഇടിച്ച് മരിച്ചനിലയില്‍

June 10, 2025
2

അച്ഛന്റെ സര്‍ജറിക്കായി എ നെഗറ്റീവ് രക്തത്തിനായി ബുദ്ധിമുട്ടുമ്പോള്‍ എവിടെ നിന്നെന്ന് അറിയാത്ത ഒരാള്‍ എത്തി രക്തം ദാനം ചെയ്തതിനെ കുറിച്ചാണ് കുറിപ്പില്‍ പറയുന്നത്. രക്തം വേണമെന്ന് എങ്ങനെ അറിഞ്ഞുവെന്നുള്ള ചോദ്യത്തിന് ‘എന്റെ അനിയന്‍ ജെയ്ക്ക് പറഞ്ഞുവെന്ന്’ അറിയിച്ച് നടന്നു നീങ്ങിയ തോമസിനെ കുറിച്ചാണ് ആര്‍ദ്ര കുറിപ്പില്‍ പറയുന്നത്.

ആര്‍ദ്രയുടെ കുറിപ്പ്:

2019 ഏപ്രില്‍ 24. അനിയന്റെ മകന്റെ കല്യാണസ്ഥലത്ത് വെച്ച് ഒരു പ്ലാസ്റ്റിക് കസേര ചതിച്ചു, അച്ഛന്‍ വീണ് ഇടതു ഫിമര്‍ ഫ്രാക്ചര്‍ ആയി. കോട്ടയം മെഡിക്കല്‍ കോളേജിലെത്തിയപ്പോള്‍ വൈകുന്നേരമായെങ്കിലും അച്ഛന്റെ തട്ടകം ആയതു കൊണ്ട്, ഒട്ടും താമസിക്കാതെ ഡോ. എം.എ. തോമസ് അച്ഛനെ കണ്ടു, പിറ്റേന്ന് തന്നെ സര്‍ജറി ചെയ്യാം എന്ന് പറഞ്ഞു. ബ്ലഡ്ബാങ്കില്‍ രാവിലെ ചെന്ന് പറഞ്ഞാല്‍ അവര്‍ രക്തം അറേഞ്ച് ചെയ്യും എന്നും ഒരുപാടു കാര്യങ്ങളുടെ കൂട്ടത്തില്‍ ഒരു ജൂനിയര്‍ ഡോക്ടര്‍ പറഞ്ഞു.

പിറ്റേന്ന് രാവിലെ ബ്ലഡ്ബാങ്ക് തുറന്ന പാടെ അവിടെ എത്തിയെങ്കിലും കാര്യങ്ങള്‍ ആകെ കുഴഞ്ഞു. അച്ഛന്റേത് എ നെഗറ്റിവ് എന്ന റെയര്‍ ഗ്രൂപ്പാണ്. അതവിടെ സ്റ്റോക്കില്ല. പിറ്റേന്ന് ഡോണറെ എത്തിക്കാം എന്നൊക്കെ ഞാന്‍ പറഞ്ഞെങ്കിലും അവരെന്തു ചെയ്യാന്‍? തരാന്‍ അന്നവിടെ രക്തം ഇല്ല. സര്‍ജറി രണ്ടു മണിക്കൂറില്‍ ചെയ്യണം. അച്ഛന്‍ സൂപ്രണ്ടായിരുന്ന സ്ഥാപനമാണ്, ഇങ്ങനെ ഒരു സാഹചര്യം വരുമെന്ന് നമ്മള്‍ വിചാരിക്കുന്നേ ഇല്ല. റ്റേക്കണ്‍ ഫോര്‍ ഗ്രാന്റഡ് ആയി എടുത്ത ഒരു പ്രിവിലെജും സഹായത്തിന് വരാഞ്ഞ രണ്ടു മണിക്കൂറുകളായിരുന്നു. ഗത്യന്തരമില്ലാതെ സര്‍ജറി മാറ്റി വെച്ചു.

ഡോ. എം.എ. തോമസിന്റെ സര്‍ജറി ദിവസം പിന്നെ 26ന് ആണ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ രക്തം കിട്ടിയാലേ 26ന് സര്‍ജറി നടക്കൂ. ഡി.വൈ.എഫ്.ഐ., സേവാഭാരതി, അങ്ങനെ എല്ലാ വഴിയിലൂടെയും അന്വേഷണം തുടങ്ങി. പല നമ്പറുകളും കിട്ടുമെങ്കിലും, വിളിച്ചു ചോദിച്ചു വരുമ്പോള്‍, ചിലര്‍ അടുത്ത കാലത്തു രക്തം കൊടുത്തിട്ടുണ്ടാകും, അല്ലെങ്കില്‍ ചിലര്‍ സ്ഥലത്തുണ്ടാകില്ല, അങ്ങനെ പല പ്രശ്നങ്ങള്‍. എന്തായാലും പിറ്റേന്ന് രാവിലെ വരാന്‍ തയ്യാറായി രണ്ടു പേരെ കിട്ടി. ആദ്യം വന്ന ആള്‍ സ്‌ക്രീനിങ്ങിനു ചെന്നപ്പോ കയ്യില്‍ ഒരു മുറിവ് കണ്ടത് കൊണ്ട് ബ്ലഡ്ബാങ്കില്‍ ആ ഡോണറെ റിജെക്ട് ചെയ്തു.

എനിക്ക് വീണ്ടും ടെന്‍ഷന്‍ ആയി തുടങ്ങി. രണ്ടാമത്തെ ആള്‍ക്കും എന്തെങ്കിലും പ്രശ്നമുണ്ടെങ്കിലോ? രണ്ടാമനെ കാത്ത് ഞാന്‍ നില്‍ക്കെ പരിചയമില്ലാത്ത ഒരു നമ്പറില്‍ നിന്ന് കോള്‍. ”തോമസാണ്, ബ്ലഡ് തരാന്‍ ആണ്. ജയ് പറഞ്ഞിട്ട് വന്നതാണ്. ബ്ലഡ്ബാങ്കിന്റെ താഴെ ഉണ്ട്.” ഞാന്‍ പ്രതീക്ഷിച്ചിരുന്ന രണ്ടാമന്‍ കുരിയന്‍ അല്ല ഇത്. എനിക്കാകെ കണ്‍ഫ്യൂഷന്‍ ആയി. എന്തായാലും മുകളിലേക്ക് വരാന്‍ പറഞ്ഞു.

സ്‌ക്രീനിങ്ങിനു പോകുന്നതിനു മുന്‍പ് കിട്ടിയ രണ്ടു മിനിറ്റില്‍ അനുപമ തീയറ്ററിന്റെ എതിര്‍വശം ബിസിനസ് നടത്തുകയാണെന്നും പുതുപ്പള്ളി ആണ് വീടെന്നും പറഞ്ഞു. ആളകത്തേക്ക് പോയി. ആശുപത്രിയില്‍, പ്രത്യേകിച്ച് ഇങ്ങനെ ഒരു സാഹചര്യത്തില്‍, എനിക്ക് യാതൊരു മുന്‍പരിചയവും ഇല്ല. അന്നേരം ബ്ലഡ്ബാങ്കില്‍ ഞാന്‍ മാത്രമേ ഉള്ളൂ. ആശുപത്രി കാര്യങ്ങള്‍ അറിയുന്ന ഒരാളോട് ചോദിച്ചപ്പോള്‍ കിട്ടിയ നിര്‍ദേശം വെച്ച്, തോമസ് ബ്ലഡ് കൊടുത്തു ഇറങ്ങി വന്നപ്പോ ”എന്തെങ്കിലും കഴിച്ചിട്ട് പോയാലോ’ എന്ന് ചമ്മലോടെ ഞാന്‍ ചോദിച്ചു. പുള്ളി ഒരു പ്രത്യേക ചിരി ചിരിച്ചിട്ട്, കൈ വീശി കാണിച്ചിട്ട് പെട്ടെന്ന് നടന്നിറങ്ങി.

”ബ്ലഡ് വേണമെന്ന് എങ്ങനെ അറിഞ്ഞെന്നാണ് പറഞ്ഞത്?’ ചമ്മല്‍ മറയ്ക്കാന്‍ ഞാന്‍ ഒന്ന് കൂടി ചോദിച്ചു. ‘എന്റെ അനിയന്‍ ജെയ്ക് പറഞ്ഞു” എന്ന് മറുപടി പറഞ്ഞു കൊണ്ട് തന്നെ പുള്ളി നടന്നു പോയി. എനിക്കൊരു പിടിയും കിട്ടിയില്ല. തോമസ് ഇറങ്ങി അഞ്ചു മിനിട്ടു കഴിഞ്ഞപ്പോള്‍ ഒറിജിനല്‍ രണ്ടാമന്‍ കുര്യന്‍ എത്തി. അദ്ദേഹത്തിന്റെ രക്തവും എടുത്തു. പ്ലാന്‍ ചെയ്ത രണ്ടു പേരില്‍ ഒരാളുടെ രക്തം എടുക്കാന്‍ പറ്റിയില്ലെങ്കിലും, എവിടുന്നെന്നു അറിയാതെ ഒരാള്‍ കൂടി വന്നല്ലോ, ഭാഗ്യം, എന്ന് ഞാന്‍ വിചാരിച്ചു.

കോണ്ടാക്ടുകള്‍ തന്നു സഹായിച്ചു കൊണ്ടിരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിഷേക്, എന്തെങ്കിലും ശെരിയായോ എന്ന് കുറച്ചു കഴിഞ്ഞു മെസ്സേജ് ചെയ്തു അന്വേഷിച്ചു. ഞാനീ സര്‍പ്രൈസ് ഡോണറുടെ കാര്യം പറഞ്ഞപ്പോ അഭിഷേക് ചോദിച്ചു ”ചേച്ചിക്ക് ആളെ മനസ്സിലായില്ലേ? അത് ജെയ്ക്കെട്ടന്റെ ബ്രദര്‍ ആണ്.’ എനിക്കന്നേരം ആണ് പുതുപ്പള്ളി, ജെയ്ക്ക് തുടങ്ങിയ ലൈറ്റെല്ലാം ഒരുമിച്ചു കത്തിയത്.

അന്ന് കുര്യന്‍ കൊടുത്ത ബ്ലഡ് ആണോ തോമസ് കൊടുത്ത ബ്ലഡ് ആണോ അച്ഛന് ഉപയോഗിച്ചതെന്ന് അറിയില്ല. അതിനു പ്രസക്തിയും ഇല്ല. പക്ഷെ ആ സര്‍പ്രൈസ് ഡോണറും, ആളെ വിട്ട അനിയനും, അന്നെനിക്ക് പകര്‍ന്ന ആശ്വാസം (ചമ്മലും) ചെറുതല്ല. ജെയ്ക്കും, ജെയ്ക്കിന്റെ ചേട്ടനും അവരുടെ സ്വത്തുവകകളും ഒക്കെ ചര്‍ച്ചയാകുന്നത് കണ്ടപ്പോള്‍ വെറുതെ ഓര്‍ത്തു പോയ ഒരു കഥ. സഹായിക്കാനുള്ള മനുഷ്യരുടെ മനസ്സാണ് ഏറ്റവും വലിയ സ്വത്തെന്ന് എന്നെ ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കാറുള്ള ഒരു ചോരക്കഥ. ??

Tags: Chandy Oommenjaick c thomasPuthupally

Related Posts

പുതുപള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ്: ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മയ്ക്കായി 25 കുടുംബങ്ങള്‍ക്ക് തണലൊരുങ്ങുന്നു
Kerala News

പുതുപള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ്: ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മയ്ക്കായി 25 കുടുംബങ്ങള്‍ക്ക് തണലൊരുങ്ങുന്നു

January 25, 2024
13
chandy oommen| bignewslive
Kerala News

‘ഇന്നലെ ഞാനൊരു വിഡിയോ കണ്ടു, എനിക്കു ചിരി വന്നു’, ചെറുകുടലിന്റെ നീളം ഒന്നര കിലോമീറ്ററാണെന്ന വാക്കുകള്‍ ട്രോളന്മാര്‍ ഏറ്റെടുത്തതില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍

September 18, 2023
10
chandy oommen| bignewslive
Kerala News

‘ദിവസവും 300-350 ഫോണ്‍ കോളുകള്‍, പാതിരാത്രി വരെ സഹായം അഭ്യര്‍ത്ഥിച്ചുള്ള വിളികളാണ്, ഞാന്‍ ഒരു തുടക്കക്കാരനാണ് എനിക്ക് ചില ബുദ്ധിമുട്ടുകളുണ്ട്’; ചാണ്ടി ഉമ്മന്‍ എംഎല്‍എ പറയുന്നു

September 17, 2023
2.3k
ജെയ്ക്കിനും ഗീതുവിനും ആദ്യത്തെ കണ്‍മണിയെത്തി
Kerala News

ജെയ്ക്കിനും ഗീതുവിനും ആദ്യത്തെ കണ്‍മണിയെത്തി

September 12, 2023
731
‘തത്വമസി’: ശബരിമല ശ്രീകോവിലിന്റെ ചിത്രം കവര്‍ ചിത്രമാക്കി എംഎല്‍എ
Kerala News

‘തത്വമസി’: ശബരിമല ശ്രീകോവിലിന്റെ ചിത്രം കവര്‍ ചിത്രമാക്കി എംഎല്‍എ

September 12, 2023
2.8k
ശിവപാര്‍വതി ക്ഷേത്രത്തില്‍ പഞ്ചസാര കൊണ്ട് തുലാഭാരം നടത്തി ചാണ്ടി ഉമ്മന്‍
Kerala News

ശിവപാര്‍വതി ക്ഷേത്രത്തില്‍ പഞ്ചസാര കൊണ്ട് തുലാഭാരം നടത്തി ചാണ്ടി ഉമ്മന്‍

September 12, 2023
45
Load More
Next Post
ആര്‍ജെ രാജേഷ് വധക്കേസ്: രണ്ടും മൂന്നും പ്രതികള്‍ക്ക് ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയും

ആര്‍ജെ രാജേഷ് വധക്കേസ്: രണ്ടും മൂന്നും പ്രതികള്‍ക്ക് ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയും

പുതുപ്പള്ളിയിൽ ഇനി 7 പേരുടെ മത്സരം;  ജെയ്കിന് 2.08 കോടിയുടെ ആസ്തി; ചാണ്ടി ഉമ്മന് 15.9 ലക്ഷവും ലിജിൻ ലാലിന് 18.5 ലക്ഷവും ആസ്തി

പുതുപ്പള്ളിയിൽ ഇനി 7 പേരുടെ മത്സരം; ജെയ്കിന് 2.08 കോടിയുടെ ആസ്തി; ചാണ്ടി ഉമ്മന് 15.9 ലക്ഷവും ലിജിൻ ലാലിന് 18.5 ലക്ഷവും ആസ്തി

drunken man| bignewslive

മദ്യലഹരിയില്‍ സുഹൃത്തുമായി പിണങ്ങി, നടുറോഡില്‍ കിടന്ന് യുവാവ്

Discussion about this post

RECOMMENDED NEWS

ചരക്ക് കപ്പല്‍ അപകടം: ശ്വസിച്ചാല്‍ അതീവ അപകടകരം, കപ്പലില്‍ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കള്‍വരെ

ചരക്ക് കപ്പല്‍ അപകടം: ശ്വസിച്ചാല്‍ അതീവ അപകടകരം, കപ്പലില്‍ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കള്‍വരെ

19 hours ago
5
ഭക്ഷണം തയ്യാറാകാന്‍ അല്‍പം വൈകുമെന്ന് പറഞ്ഞു; പേരാമ്പ്രയില്‍ ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം

ഭക്ഷണം തയ്യാറാകാന്‍ അല്‍പം വൈകുമെന്ന് പറഞ്ഞു; പേരാമ്പ്രയില്‍ ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം

16 hours ago
5
സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി മുതൽ

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി മുതൽ

18 hours ago
4
നിര്‍മാണത്തില്‍ ഒരു തരത്തിലുമുള്ള അപാകതകളില്ല, കൂര്യാട് ദേശീയ പാത 66  തകര്‍ന്നതിന് കാരണം ചെളി നിറഞ്ഞ മണ്ണെന്ന് കമ്പനി

നിര്‍മാണത്തില്‍ ഒരു തരത്തിലുമുള്ള അപാകതകളില്ല, കൂര്യാട് ദേശീയ പാത 66 തകര്‍ന്നതിന് കാരണം ചെളി നിറഞ്ഞ മണ്ണെന്ന് കമ്പനി

24 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version