കോഴിക്കോട്: പേരാമ്പ്രയില്‍ ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ചതായി പരാതി. പേരാമ്പ്ര- വടകര റോഡില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഭവന്‍ ഹോട്ടല്‍ ഉടമ പെരുവയല്‍ സ്വദേശിയായ സിദ്ദീഖിനാണ് മര്‍ദ്ദനമേറ്റത്. കടയില്‍ വന്ന പേരാമ്പ്ര സ്വദേശികളായ യുവാക്കള്‍ ഭക്ഷണം ആവശ്യപ്പെട്ടു. എന്നാല്‍ പെരുന്നാള്‍ ദിവസമായതിനാല്‍ തൊഴിലാളികള്‍ കുറവാണെന്നും ഭക്ഷണം തയ്യാറാകാന്‍ അല്‍പം വൈകുമെന്നും സിദ്ദീഖ് അറിയിച്ചു.
ഇതില്‍ പ്രകോപിതരായ യുവാക്കള്‍ ഹോട്ടല്‍ ഉടമയോട് അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. മൂക്കിന്റെ പാലം തകര്‍ന്ന സിദ്ദീഖിനെ ആദ്യം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രയിലും പ്രവേശിപ്പിച്ചു.
Discussion about this post