പത്തനംതിട്ട: സ്ത്രീകളെ തുറിച്ചു നോക്കി എന്നാരോപിച്ച് ഹോട്ടലിന് മുന്നില്‍ കൂട്ടയടി. പത്തനംതിട്ടയിലെ തിരുവല്ല രാമന്‍ചിറയിലെ ഹോട്ടലിന് മുന്നില്ല് വെച്ചായിരുന്നു അക്രമം. കാപ്പാ കേസ് പ്രതി സാജോ ജോസഫും പെണ്‍വാണിഭ കേസില്‍ മുമ്പ് പ്രതിയായിട്ടുള്ള യുവതിയും അടിപിടി സംഘത്തിലുണ്ടായിരുന്നു.
വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. രാമന്‍ചിറ ഉല്ലാസ് ഹോട്ടലിന് മുമ്പില്‍ വെച്ചായിരുന്നു അടിപിടി. തിരുവല്ല രാമന്‍ചിറ സ്വദേശികളായ ഏഴു പേര് ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. ഈ സമയം കാറില്‍ ആറുപേര്‍ ഹോട്ടലിലെത്തി.
also read: രാഹുൽ ഗാന്ധിയെ വിവാഹം കഴിക്കാൻ തയ്യാറാണ്; എന്നാൽ ചില നിബന്ധനകളും ഉണ്ടാകും; ബോളിവുഡ് നടി ഷെർലിൻ ചോപ്ര
ഇതില്‍ മൂന്നുപേര്‍ സ്ത്രീകളായിരുന്നു. ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന യുവാക്കള്‍ സ്ത്രീകളെ നോക്കിയെന്നാണ് ആക്ഷേപം. ഇതേച്ചൊല്ലി ഇവര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. പുറത്തിറങ്ങിയപ്പോള്‍ കാണിച്ചു തരാമെന്ന് സ്ത്രീകളടങ്ങിയ സംഘം ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു.
തുടര്‍ന്ന് ഭക്ഷണം കഴിച്ച് ഹോട്ടലിന് പുറത്തിറങ്ങിയപ്പോള്‍ സ്ത്രീകള്‍ അടങ്ങിയ സംഘം യുവാക്കളെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ഇരുകൂട്ടരും പരസ്പരം മര്‍ദ്ദിച്ചു. ഒടുവില്‍ യുവാക്കള്‍ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു.
ഇതില്‍ ഒരാളുടെ പരിക്ക് സാരമുള്ളതാണ്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
Discussion about this post