കണ്ണൂര്‍: കണ്ണൂരില്‍ കവുങ്ങ് ദേഹത്ത് വീണ് ഒമ്പതുവയസുകാരന് ദാരുണാന്ത്യം. പാണപ്പുഴ ആലക്കാട് അബ്ദുള്‍ നാസറിന്റെ മകന് മുഹമ്മദ് ജുബൈറാണ് മരിച്ചത്.
കനത്ത മഴയില്‍ വീടിന് ഭീഷണിയായ കവുങ്ങ് പിതാവ് മുറിച്ചുമാറ്റുന്നതിനിടയിലായിരുന്നു അപകടം.
മരം അബദ്ധത്തില്‍ ജുബൈറിന്റെ ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജുബൈറിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു.
എന്നാല്‍ ജീവന് രക്ഷിക്കാനായില്ല. ഏര്യം വിദ്യാമിത്രം സ്കൂളിലെ നാലാം ക്ളാസ് വിദ്യാര്‍ത്ഥിയാണ്. അതേസമയം കഴിഞ്ഞ മൂന്നാം തീയതി കാസര്‍കോട് സ്കൂള്‍ കോമ്പൗണ്ടിലെ മരം വീണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചിരുന്നു. ആറാംക്ലാസ് വിദ്യാര്‍ത്ഥി ആയിഷത്ത് മിന്‍ഹയാണ് (11) മരിച്ചത്.
അംഗടിമുഗള്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു. വൈകുന്നേരം സ്കൂള്‍ വിട്ട സമയത്താണ് അപകടം. ആയിഷത്ത് മിന്ഹയ്ക്കൊപ്പം ഉണ്ടായിരുന്ന രിഫാന എന്ന കുട്ടിക്ക് പരിക്കേറ്റു..
Discussion about this post