പിതാവ് വീടിന് ഭീഷണിയായ കവുങ്ങ് മുറിച്ചുമാറ്റുന്നതിനിടെ ദേഹത്ത് വീണു, ഒമ്പതുവയസുകാരന് ദാരുണാന്ത്യം

കണ്ണൂര്‍: കണ്ണൂരില്‍ കവുങ്ങ് ദേഹത്ത് വീണ് ഒമ്പതുവയസുകാരന് ദാരുണാന്ത്യം. പാണപ്പുഴ ആലക്കാട് അബ്ദുള്‍ നാസറിന്റെ മകന്‍ മുഹമ്മദ് ജുബൈറാണ് മരിച്ചത്.

കനത്ത മഴയില്‍ വീടിന് ഭീഷണിയായ കവുങ്ങ് പിതാവ് മുറിച്ചുമാറ്റുന്നതിനിടയിലായിരുന്നു അപകടം.

also read: നിയന്ത്രണം വിട്ട ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു, അപകടത്തില്‍പ്പെട്ടത് ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങളുമായി പോയ വാഹനം

മരം അബദ്ധത്തില്‍ ജുബൈറിന്റെ ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജുബൈറിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു.

എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ഏര്യം വിദ്യാമിത്രം സ്‌കൂളിലെ നാലാം ക്‌ളാസ് വിദ്യാര്‍ത്ഥിയാണ്. അതേസമയം കഴിഞ്ഞ മൂന്നാം തീയതി കാസര്‍കോട് സ്‌കൂള്‍ കോമ്പൗണ്ടിലെ മരം വീണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചിരുന്നു. ആറാംക്ലാസ് വിദ്യാര്‍ത്ഥി ആയിഷത്ത് മിന്‍ഹയാണ് (11) മരിച്ചത്.

also read: ഹനുമാന്‍ കുരങ്ങിന് പിന്നാലെ തൃശൂര്‍ മൃഗശാലയില്‍ നിന്നും പക്ഷിയെ കാണാതായി, പുറത്തുചാടിയത് ലേഡി ആമസ്റ്റ് ഫെസന്റ്

അംഗടിമുഗള്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു. വൈകുന്നേരം സ്‌കൂള്‍ വിട്ട സമയത്താണ് അപകടം. ആയിഷത്ത് മിന്‍ഹയ്‌ക്കൊപ്പം ഉണ്ടായിരുന്ന രിഫാന എന്ന കുട്ടിക്ക് പരിക്കേറ്റു..

Exit mobile version