ഹനുമാന്‍ കുരങ്ങിന് പിന്നാലെ തൃശൂര്‍ മൃഗശാലയില്‍ നിന്നും പക്ഷിയെ കാണാതായി, പുറത്തുചാടിയത് ലേഡി ആമസ്റ്റ് ഫെസന്റ്

തൃശൂര്‍: തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ഹനുമാന്‍ കുരങ്ങിനെ കാണാതായത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ തൃശൂര്‍ മൃഗശാലയില്‍ നിന്നും പക്ഷിയെ കാണാതായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ലേഡി ആമസ്റ്റ് ഫെസന്റ് എന്ന പക്ഷിയെയാണ് കാണാതായത്. പക്ഷിയെ കാണാതായ കാര്യം ഇന്ന് രാവിലെയാണ് ശ്രദ്ധയില്‍പെട്ടത്. സംഭവത്തില്‍ പരിശോധന നടത്തുകയാണെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു.

also read: ലക്ഷണമൊത്ത ആനയാണ് അവന്‍, വേണ്ട ആഹാരം കൊടുത്ത് നമ്മുടെ നാട്ടില്‍ വളര്‍ത്തേണ്ടതായിരുന്നു, അരിക്കൊമ്പനെ കുറിച്ച് ബാബു നമ്പൂതിരി പറയുന്നു

കഴിഞ്ഞ ദിവസം വൈകുന്നേരം കൂട് വൃത്തിയാക്കുമ്പോള്‍ പക്ഷി കൂട്ടിലുണ്ടായിരുന്നുവെന്നാണ് മൃഗശാല ജീവനക്കാര്‍ പറയുന്നത്. ഇന്ന് രാവിലെയും കൂട് വൃത്തിയാക്കിയിരുന്നു.

also read: ഇനി ഒന്നല്ല, രണ്ട് ജീവിതങ്ങൾ! സയാമീസ് ഇരട്ടകളെ വേർപെടുത്തുന്ന ശസ്ത്രക്രിയ വിജയകരം; രണ്ടുപേരായി ഇഹ്സാനും ബസ്സാമും

പക്ഷി ഈ സമയത്ത് പുറത്ത് ചാടിയിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കൂടിന് പരിസരത്തും മൃഗശാലയുടെ പരിസരപ്രദേശങ്ങളിലും പക്ഷിയെ കണ്ടെത്താനായില്ല.

Exit mobile version