ലക്ഷണമൊത്ത ആനയാണ് അവന്‍, വേണ്ട ആഹാരം കൊടുത്ത് നമ്മുടെ നാട്ടില്‍ വളര്‍ത്തേണ്ടതായിരുന്നു, അരിക്കൊമ്പനെ കുറിച്ച് ബാബു നമ്പൂതിരി പറയുന്നു

arikkomban| bignewslive

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് ബാബു നമ്പൂതിരി. ഇതിനോടകം ഒത്തിരി സിനിമകളില്‍ അഭിനയിച്ച ബാബു നമ്പൂതിരി നടന്‍ എന്നതിനോടൊപ്പം തന്നെ വലിയൊരു ആനപ്രേമി കൂടിയാണ്. അദ്ദേഹം തന്റെ വീട്ടില്‍ ഒരു ആനയെ വളര്‍ത്തുന്നുമുണ്ട്.

ഇപ്പോഴിതാ ഒരു നാടിനെ ഒന്നടങ്കം വിറപ്പിച്ചതിന് പിന്നാലെ ഉള്‍വനത്തിലേക്ക് കയറ്റിവിട്ട കാട്ടുകൊമ്പന്‍ അരിക്കൊമ്പനെ കുറിച്ച് ബാബു നമ്പൂതിരി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നത്. ലക്ഷണമൊത്ത ആനയാണ് അരിക്കൊമ്പനെന്നാണ് ബാബു നമ്പൂതിരി പറഞ്ഞത്.

also read: തുണി തയ്ച്ചും ഡേ കെയറും ബ്യൂട്ടി പാർലറും നടത്തിയുമാണ് അമ്മ എന്നെയും അനിയത്തിയെയും വളർത്തിയത്; അച്ഛന്റെ തണലിൽ ജീവിച്ചിട്ടില്ല: അർഥന ബിനു

ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. റേഷന്‍കട തല്ലിപ്പൊളിച്ചതും, അരിവാരികൊണ്ടുപോയതുമെല്ലാം വിശപ്പുകൊണ്ടാണെന്നതില്‍ സംശയമില്ലെന്നും കുറേപേരെ കൊന്നുവെന്നൊക്കെ പറയുന്നുണ്ട്, ഇവന്റെ മുന്നില്‍ വന്നു ചാടിയിട്ട് ബഹളം വച്ചപ്പോള്‍ പേടിച്ച് ചെയ്തതാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അരികൊമ്പനെ കുറിച്ച് ബാബു നമ്പൂതിരി പറഞ്ഞത്

ഒരു കുടിയേറ്റ മേഖലയിലായിരുന്നു അവന്‍. അവിടെയൊക്കെ കാട് വെട്ടിത്തെളിച്ച്, ആനയ്ക്ക് ആവശ്യമില്ലാത്ത മരങ്ങള്‍ വച്ചുപിടിപ്പിച്ച ഏരിയയിലായിരുന്നു അവന്‍ ജീവിച്ചത്. റേഷന്‍കട തല്ലിപ്പൊളിച്ചതും, അരിവാരികൊണ്ടുപോയതുമെല്ലാം വിശപ്പുകൊണ്ടാണ്. അതിന് യാതൊരു സംശയവുമില്ല.

അവന്‍ മനുഷ്യനെ എന്നും കണ്ടുകൊണ്ടിരിക്കുവല്ലേ, കുറേപേരെ കൊന്നുവെന്നൊക്കെ പറയുന്നുണ്ട്. ഇവന്റെ മുന്നില്‍ വന്നു ചാടിയിട്ട് ബഹളം വച്ചപ്പോള്‍ പേടിച്ച് ചെയ്താകാം അത്.

അതിനെ പിടിച്ച് ആവശ്യമായ പരിശീലനം നല്‍കി, വേണ്ട ചികിത്സയും ആഹാരവും കൊടുത്ത് നമ്മുടെ നാട്ടില്‍ വളര്‍ത്തേണ്ടതായിരുന്നു. നല്ലൊരു മുതലാ അത്. വാല്, നട, അമരം, ചെവി, പെരിമുഖം, കുനി, കൊമ്പ് ഇതൊക്കെ കണ്ടുകഴിയുമ്പോള്‍ നമുക്ക് കൊതിയാകും. ലക്ഷണമൊത്ത ആനയാണ് അവന്‍.

Exit mobile version