ചിന്നക്കനാലിനെ വിറപ്പിച്ച് ചക്കക്കൊമ്പന്‍, ഷെഡ് തകര്‍ത്ത് പരാക്രമം, ഭീതിയില്‍ നാട്ടുകാര്‍

തൊടുപുഴ: ഇടുക്കിയെ വീണ്ടും വിറപ്പിച്ച് ജനവാസമേഖലയിലിറങ്ങി കാട്ടുകൊമ്പന്‍ ചക്കക്കൊമ്പന്റെ വിളയാട്ടം. ചിന്നക്കനാലിലെത്തിയ ചക്കക്കൊമ്പന്‍ ഷെഡ്ഡ് ആക്രമിച്ചു.

301 കോളനിക്കു സമീപം വയല്‍പ്പറമ്പില്‍ ഐസക്കിന്റെ ഷെഡാണ് ആന തകര്‍ത്തത്. പൂര്‍ണ്ണമായും ഇടിച്ച് താഴെയിട്ട ചക്കക്കൊമ്പന്‍ ഏറെ നേരം പരിസരത്ത് കറങ്ങി നടന്നു.

also read:50000വും കടന്നു, റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണ്ണവില കുത്തനെ മുകളിലേക്ക്, ഇന്നത്തെ വില ഇങ്ങനെ

സംഭവ സമയത്ത് വീട്ടില്‍ ആളുണ്ടായിരുന്നില്ല. അതിനാല്‍ വലിയ ദുരന്തമാണ് ഇതോടെ വഴിമാറിയത്. പിന്നീട് നാട്ടുകാര്‍ ബഹളം വച്ച് കൊമ്പനെ തുരത്തുകയായിരുന്നു. കാട്ടാനകളുടെ ആക്രമണം പതിവായതോടെ ആശങ്കയിലാണ് ഇവിടുത്തെ നാട്ടുകാര്‍.

Exit mobile version