ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പന്‍ മംഗലാംകുന്ന് അയ്യപ്പന്‍ ചരിഞ്ഞു

പാലക്കാട്: കൊമ്പന്‍ മംഗലാംകുന്ന് അയ്യപ്പന്‍ ചരിഞ്ഞു. ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പനായിരുന്നു അയപ്പന്‍. അസുഖങ്ങളെ തുടര്‍ന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു.

മംഗലാംകുന്ന് അയ്യപ്പന്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ആരാധകരുളള ആനയാണ്. തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള നിരവധി പൂരങ്ങളിലെ നിറസാന്നിധ്യവുമായിരുന്നു.

also read:ട്യൂഷന് പോകാനിറങ്ങിയ പെണ്‍കുട്ടിയെ കാറില്‍ കയറ്റി കൊണ്ടുപോയി, പീഡിപ്പിക്കാന്‍ ശ്രമം, 54കാരന്‍ അറസ്റ്റില്‍

ഒരുഘട്ടത്തില്‍ 18 ആനകള്‍ വരെയുണ്ടായിരുന്ന പ്രശസ്തമായ ആനത്തറവാടാണ് മംഗലാംകുന്ന്. മംഗലാംകുന്ന് അയ്യപ്പന്റെ വിയോഗം ആനപ്രേമികളെ ഒന്നടങ്കം വേദനയിലാഴ്ത്തുകയാണ്.

Exit mobile version