ട്യൂഷന് പോകാനിറങ്ങിയ പെണ്‍കുട്ടിയെ കാറില്‍ കയറ്റി കൊണ്ടുപോയി, പീഡിപ്പിക്കാന്‍ ശ്രമം, 54കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച അമ്പത്തിനാലുകാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിലാണ് സംഭവം. വെള്ളല്ലൂര്‍, മാത്തയില്‍ സ്വദേശി ജോണ്‍സന്‍ ആണ് പിടിയിലായത്.

കിളിമാനൂര്‍ പോലീസാണ് ജോണ്‍സണെ പിടികൂടിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പെണ്‍കുട്ടി രാവിലെ 10 മണിക്ക് വീട്ടില്‍ നിന്നും ട്യൂഷന്‍ സെന്ററിലേക്ക് നടന്ന് പോകുകയായിരുന്നു.

also read:വീട്ടമ്മ തലക്കടിയേറ്റ് മരിച്ച നിലയില്‍, സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി ബന്ധുക്കള്‍

അതിനിടെ ട്യൂഷന്‍ സെന്ററില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ് പ്രതി കുട്ടിയെ കാറില്‍ കയറ്റി കൊണ്ടുപോയി. തുടര്‍ന്ന് വിജനമായ സ്ഥലത്തുവെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

എന്നാല്‍ പെണ്‍കുട്ടി ഇയാളെ ചെറുത്തു നിന്ന് ബഹളം വച്ചതോടെ പ്രതി ട്യൂഷന്‍ സെന്ററിന് സമീപം പെണ്‍കുട്ടിയെ ഇറക്കിവിട്ടു. പിന്നാലെ കാറുമായി രക്ഷപ്പെടുകയായിരുന്നു.

also read:സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വാഹനങ്ങളില്‍ കര്‍ശന പരിശോധന നടത്തും; യാത്രക്കാര്‍ രേഖകള്‍ കരുതണമെന്ന് നിര്‍ദേശം

സംഭവത്തെ കുറിച്ച് കുട്ടി ട്യൂഷന്‍ സെന്ററിലെ അധ്യാപകനോട് പറഞ്ഞു. തുടര്‍ന്ന് അധ്യാപകന്‍ രക്ഷിതാക്കള്‍ക്ക് വിവരം നല്‍കുകയുമായിരുന്നു. രക്ഷിതാക്കള്‍ കിളിമാനൂര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയതിന് പിന്നാലെയാണ് പ്രതിയെ പിടികൂടിയത്.

Exit mobile version