വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെ കാറപകടം, ബൂത്ത് ലെവല്‍ ഓഫീസര്‍ക്ക് ദാരുണാന്ത്യം

കോട്ടയം: കോട്ടയത്ത് വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ് ബൂത്ത് ലെവല്‍ ഓഫീസര്‍ക്ക് (ബി.എല്‍.ഒ) ദാരുണാന്ത്യം. കണ്ണാടിയുറുമ്പ് കളപ്പുരയ്ക്കല്‍തൊട്ടിയില്‍ പി.ടി ആശാലതയാണ് മരിച്ചത്.

അമ്പത്തിയാറ് വയസ്സായിരുന്നു. പാലാ ടൗണിലെ അങ്കണവാടി വര്‍ക്കറായിരുന്നു ആശാലത. പാലാ നിയമസഭാ മണ്ഡലത്തിലെ 126-ാം നമ്പര്‍ ബൂത്തിലെ ബിഎല്‍ഒ ആയിരുന്നു.

also read;അത്യപൂര്‍വ്വ പ്രസവം: ഒരു മണിക്കൂറിനുള്ളില്‍ ആറ് പൊന്നോമനകള്‍ക്ക് ജന്മം നല്‍കി 27കാരി

ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് സംഭവം. മൂന്നാനി ഭാഗത്തുവെച്ചായിരുന്നു അപകടമുണ്ടായത്. റോഡിനു കുറുകെ കടക്കുമ്പോള്‍ കാറിടിച്ച് പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു.

തുടര്‍ന്ന് ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. പാലാ കണ്ണാടിയുറുമ്പ് മുതുകുളത്ത് രാധാമണിയമ്മയുടെയും തങ്കപ്പന്‍ നായരുടെയും മകളാണ് പി.ടി ആശാലത.

ഭര്‍ത്താവ് പരേതനായ സയനന്‍. മക്കള്‍ – അര്‍ജുന്‍ (നോര്‍വെ), നിബില (ദുബൈ). സംസ്‌കാരം പിന്നീട് നടക്കും.

Exit mobile version