പല്ലുകളില്ല, ഇരപിടിക്കല്‍ പ്രയാസം, വയനാട്ടില്‍ കെണിയില്‍ വീണ കടുവയ്ക്ക് തൃശ്ശൂരില്‍ പുനരധിവാസം

പുല്‍പ്പള്ളി: വയനാട്ടിലെ മുള്ളന്‍കൊല്ലിയില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ പിടിയിലായ കടവയ്ക്ക് സംരക്ഷണം ഒരുക്കിയത് തൃശ്ശൂര്‍ മൃഗശാലയില്‍. രണ്ടരമാസത്തോളമായി ജനവാസ മേഖലയില്‍ ഇറങ്ങി വളര്‍ത്തു മൃഗങ്ങളെ പിടിച്ച കടുവയെയാണ് മൃഗശാലയിലേക്ക് മാറ്റിയത്.

കടുവയെ കുപ്പാടിയിലെ പരിചരണ കേന്ദ്രത്തില്‍ എത്തിച്ച് വിശദമായ ആരോഗ്യ പരിശോധന നടത്തിയ ശേഷമാണ് പുനരധിവാസത്തിന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടത്. കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മൃഗശാലയിലെത്തിച്ചിട്ടുണ്ട്.

also read;ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് തീപടര്‍ന്നു, കാര്‍ കത്തനശിച്ചു, വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

പല്ലുകള്‍ നഷ്ടപ്പെട്ട WWL 127കടുവയ്ക്ക് ഇര പിടിക്കാന്‍ പ്രയാസമുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് കടുവയെ സംരക്ഷിക്കാന്‍ തീരുമാനിച്ചത്. . നേരത്തെ വയനാട്ടില്‍ കെണിയിലായ മൂടക്കൊല്ലിയിലെ ആളെക്കൊല്ലി കടുവയ്ക്കും കൊളഗപ്പാറയിലെ സൌത്ത് വയനാട് ഒമ്പതാമനും പുത്തൂരിലായിരുന്നു പുനരധിവാസം ഒരുക്കിയത്.

WWL 127കടുവക്ക് കേരളത്തില്‍ മാ്ത്രമല്ല, കര്‍ണാടകത്തിലും ഒരുപോലെ സാന്നിധ്യമുണ്ടായിരുന്നു. മറ്റൊരു കടുവയുമായി തല്ലുകൂടി തോറ്റതോടെയാണ് പല്ലുപോയതെന്നാണ് നിരീക്ഷണം.

Exit mobile version