വയനാട്ടിലും നിപ ജാഗ്രത, രോഗസാധ്യതാ ലക്ഷണങ്ങള്‍ നിരീക്ഷിച്ച് റിപ്പോര്‍ട്ട് ചെയ്യാൻ ആരോഗ്യ കേന്ദ്രങ്ങൾക്ക് നിർദേശം

കല്‍പറ്റ: വയനാട്ടിലും നിപ ജാഗ്രത. മലപ്പുറം ജില്ലയിലും നിപ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വയനാട്ടിലും ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിരിക്കുന്നത്.

ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ടി.മോഹന്‍ദാസ് ആണ് ജാഗ്രത നിർദേശം നൽകിയത്. രോഗസാധ്യതാ ലക്ഷണങ്ങള്‍ നിരീക്ഷിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും നിര്‍ദേശം നല്‍കിയതായി മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

ജില്ലയിലെ പഴംതീനി വവ്വാലുകളില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മുന്‍ വര്‍ഷത്തില്‍ നടത്തിയ സാംപിള്‍ പരിശോധനയില്‍ നിപ വൈറസിനെതിരായ ആന്റിബോഡികള്‍ കണ്ടെത്തിയിരുന്നു.

നിലവില്‍ പഴംതീനി വവ്വാലുകളുടെ പ്രജനന കാലത്ത് നിപ സാധ്യതയുള്ളതിനാല്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം.

Exit mobile version