സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയി, പിന്നെ ഒരു വിവരവുമില്ല, ഓട്ടോഡ്രൈവറെ ദുരൂഹസാഹചര്യത്തില്‍ കാണാതായെന്ന് പരാതി

കൊച്ചി: സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ഓട്ടോഡ്രൈവറെ ദുരൂഹസാഹചര്യത്തില്‍ കാണാതായെന്ന് പരാതി. എറണാകുളത്താണ് സംഭവം. നെട്ടൂര്‍ സ്വദേശി ടിഎസ് പ്രവീണ്‍ കുമാറിനെയാണ് കാണാതായത്.

ഞായറാഴ്ച മുതലാണ് പ്രവീണിനെ കാണാതായത്. പ്രവീണിനായി രണ്ടുദിവസമായി പൊലീസും സുഹൃത്തുക്കളും ബന്ധുക്കളും അന്വേഷണം തുടരുകയായിരുന്നു. കുണ്ടന്നൂര്‍ സ്റ്റാന്‍ഡിലാണ് പ്രവീണ്‍കുമാര്‍ ഓട്ടോ ഓടിച്ചിരുന്നത്.

also read:സ്കൂട്ടർ കേടായതായി അഭിനയിച്ചു നിന്ന യുവാവിൽ സംശയം ; പോലീസ് പരിശോധനയിൽ കണ്ടെത്തിയത് 12 കിലോ കഞ്ചാവ്

സുഹൃത്തിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഞായറാഴ്ച പ്രവീണ്‍കുമാര്‍ പോയിരുന്നു. എന്നാല്‍ പിന്നീട് തിരിച്ചെത്തിയില്ല. അതേസമയം, അന്നുരാത്രി 10 മണി വരെ പ്രവീണ്‍കുമാറിനെ ജങ്ഷനു സമീപം കണ്ടവരുണ്ടെന്നും പറയുന്നു.

വിവാഹച്ചടങ്ങിനെത്തിയ പ്രവീണ്‍കുമാര്‍ മദ്യപിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. മദ്യലഹരിയില്‍ ഉറങ്ങിപ്പോയ പ്രവീണ്‍കുമാറിന്റെ കയ്യില്‍നിന്ന് ഓട്ടോയുടെ താക്കോലും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിരുന്നു.

also read:ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതര പരിക്ക്, ചികിത്സയിലായിരുന്ന ഹെഡ് നഴ്സ് മരിച്ചു

പിന്നീട് ഒരു സുഹൃത്താണ് ഇത് വീട്ടില്‍ എത്തിച്ച് നല്‍കിയത്. എത്ര മദ്യപിച്ചാലും പ്രവീണ്‍ പുലര്‍ച്ചെ ഓട്ടോ സ്റ്റാന്‍ഡില്‍ എത്താറുണ്ടെന്നും സുഹൃത്തുക്കള്‍ പറയുന്നു.

Exit mobile version