ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയുടെ മുന്നില്‍ച്ചാടി മ്ലാവ്, നിയന്ത്രണം വിട്ട വാഹനം മറിഞ്ഞ് അപകടം, ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കൊച്ചി: മ്ലാവ് ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. എറണാകുളത്താണ് സംഭവം. മാമലക്കണ്ടം സ്വദേശി പറമ്പില്‍ വിജില്‍ നാരായണന്‍ ആണ് മരിച്ചത്.

നാല്‍പ്പത്തിയൊന്ന് വയസ്സായിരുന്നു. ഓട്ടോഡ്രൈവറാണ് വിജില്‍. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയായിരുന്നു അപകടം സംഭവിച്ചത്.

also read:ഉദ്ഘാടനം കഴിഞ്ഞ തലശ്ശേരി-മാഹി ബൈപ്പാസ് കാണാനെത്തി, പാലത്തിന് മുകളില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

രോഗിയുമായി മാമലക്കണ്ടത്തു നിന്നും കോതമംഗലത്തേക്ക് വരുമ്പോള്‍ കളപ്പാറയില്‍ വെച്ചാണ് അപകടമുണ്ടായത്. മ്ലാവ് മുന്നില്‍ച്ചാടിയതോടെ നിയന്ത്രണം വിട്ട ഓട്ടോ മറിയുകയായിരുന്നു.

വിജില്‍ മറിഞ്ഞ ഓട്ടോയുടെ അടിയില്‍ പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിജിലിനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version