നിയന്ത്രണം വിട്ട ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു, അപകടത്തില്‍പ്പെട്ടത് ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങളുമായി പോയ വാഹനം

പത്തനംതിട്ട: ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങളുമായി പോയ ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. പത്തനംതിട്ട തിരുവല്ലയിലാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

ആലതുരുത്തി കഴുപ്പില്‍ കോളനിയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണസാധനങ്ങളുമായി എത്തിയ മിനി ലോറിയാണ് വെള്ളക്കെട്ടിലേക്ക് മറിഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന ജീവനക്കാരെ സമീപവാസികള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി.

also read: ഥാറിന് പിന്നാലെ ഗുരുവായൂരപ്പന് ന്യൂ ജനറേഷന്‍ എക്‌സ് യു വി കാറും, താക്കോല്‍ കൈമാറി

കാവുംഭാഗം വില്ലേജ് ഓഫീസര്‍ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ ഉണ്ടായിരുന്നു. വെള്ളക്കെട്ടിലേക്ക് മറിഞ്ഞ ലോറിയില്‍ ഉണ്ടായിരുന്ന സാധനങ്ങള്‍ ഭൂരിഭാഗവും നശിച്ചു.

also read: ഹനുമാന്‍ കുരങ്ങിന് പിന്നാലെ തൃശൂര്‍ മൃഗശാലയില്‍ നിന്നും പക്ഷിയെ കാണാതായി, പുറത്തുചാടിയത് ലേഡി ആമസ്റ്റ് ഫെസന്റ്

അതേസമയം, കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞു. ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Exit mobile version