ഥാറിന് പിന്നാലെ ഗുരുവായൂരപ്പന് ന്യൂ ജനറേഷന്‍ എക്‌സ് യു വി കാറും, താക്കോല്‍ കൈമാറി

തൃശുര്‍: വാഹന വിപണിയില്‍ കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ ന്യൂ ജനറേഷന്‍ എക്‌സ് യു വി കാര്‍ ഗുരുവായൂരപ്പന് വഴിപാടായി നല്‍കി.മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡിന്റെ ആട്ടോമോറ്റീവ് ടെക്‌നോളജി ആന്റ് പ്രോഡക്ട് ഡവലപ്‌മെന്റ് പ്രസിഡന്റ് ആര്‍ വേലുസ്വാമി ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന് വാഹനത്തിന്റെ താക്കോല്‍ കൈമാറി.

ഉച്ചപൂജയ്ക്ക് ശേഷം നടതുറന്ന നേരം കിഴക്കേ നടയില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. മഹീന്ദ്രയുടെ ഏറ്റവും പുതിയ മോഡലായ XUV700 AX7 Automatic കാറാണ് ഗുരുവായൂരപ്പന് സമര്‍പ്പിച്ചത്. വൈറ്റ് കളര്‍ ആട്ടോമാറ്റിക് പെട്രോള്‍ എഡിഷന്‍ എക്‌സ് യു വി ആണിത്.

also read: ഓടുന്ന ബസ്സില്‍ വെച്ച് യാത്രക്കാരിയെ കയറിപ്പിടിച്ചു, കെ എസ് ആര്‍ ടി സി ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

രണ്ടായിരം സി സി ഓണ്‍ റോഡ് വില 28,85853 രൂപയാകും. ദേവസ്വം ഭരണസമിതി അംഗം സി മനോജ്, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പി.മനോജ് കുമാര്‍, ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ (എസ് ആന്റ് പി) എം. രാധ, മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡ് ഡപ്യൂട്ടി ജനറല്‍ മാനേജറും എക്‌സി. ഡയറക്ടറുമായ സുബോധ് മോറി, റീജിയണല്‍ സെയില്‍സ് മാനേജര്‍ ദീപക് കുമാര്‍, ക്ഷേത്രം ‘അസി.മാനേജര്‍ രാമകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.

also read: ലക്ഷണമൊത്ത ആനയാണ് അവന്‍, വേണ്ട ആഹാരം കൊടുത്ത് നമ്മുടെ നാട്ടില്‍ വളര്‍ത്തേണ്ടതായിരുന്നു, അരിക്കൊമ്പനെ കുറിച്ച് ബാബു നമ്പൂതിരി പറയുന്നു

നേരത്തെ ഥാര്‍ വാഹനവും മഹീന്ദ്ര ആന്റ് മഹീന്ദ്ര കമ്പനി ക്ഷേത്രത്തിലേക്ക് സമര്‍പ്പിച്ചിരുന്നു. പിന്നാലെ ഇത് ലേലം ചെയ്യുകയും അത് വിവാദമാവുകയും ചെയ്തിരുന്നു.

Exit mobile version