കൊച്ചി: കൊച്ചി നഗരമധ്യത്തില്‍ മധ്യവയസ്കന് കുത്തേറ്റ് മരിച്ചു. തമിഴ്നാട് സ്വദേശി സാബുവാണ് കുത്തേറ്റ് മരിച്ചത്. ഭിക്ഷക്കാര് തമ്മിലുള്ള അടിപിടിയാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.
സംഭവത്തിന് പിന്നാലെ പ്രതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. സാബുവിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതി റോബിനാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
എറണാകുളം സൗത്ത് എംജി റോഡ് ജോസ് ജംഗ്ഷന് സമീപത്തുവെച്ചാണ് സംഭവം നടന്നത്. പ്രതി മട്ടാഞ്ചേരി സ്വദേശിയാണെന്നാണ് വിവരം. നോര്‍ത്ത് പൊലീസ് പ്രതിയെ എറണാകുളം സെന്‍ട്രല്‍ പൊലീസിന് കൈമാറി.
കൊല്ലപ്പെട്ട സാബുവിന്റെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പ്രതി റോബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.
Discussion about this post