കാസര്‍ഗോഡ്: ടാങ്കര്‍ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. കാസര്‍ഗോഡ് പാണത്തൂര്‍ പരിയാരത്താണ് സംഭവം. ഹസൈനാര്‍ എന്നയാളുടെ വീടിന് മുകളിലേക്കാണ് ടാങ്കര്‍ മറിഞ്ഞത്.
അപകടത്തില്‍ ടാങ്കറില്‍ ഉണ്ടായിരുന്നവര്‍ക്കാണ് പരുക്കേറ്റത്. അപകടത്തില്‍ വീട് ഭാഗികമായി തകര്‍ന്നിരിക്കുകയാണ്. ഡീസല്‍ കയറ്റിവന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
also read: തെരുവ് നായകള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നഖം കൊണ്ട് മുറിവേറ്റു, പേവിഷ ബാധയേറ്റ് 47കാരി മരിച്ചു
ചെമ്പേരിയില്‍ പുതുതായി തുടങ്ങിയ പെട്രോള്‍ പമ്പിലേക്ക് വരികയായിരുന്നു ടാങ്കര്‍ ലോറി. അതേസമയം, ലോറി മറിഞ്ഞ വീട്ടിലുള്ളവര്‍ സുരക്ഷിതരാണെന്നും ഇവര്‍ക്ക് പരുക്കുകള്‍ ഇല്ലെന്നുമാണ് ലഭ്യമാകുന്ന വിവരം.
ലോറി മറിഞ്ഞതിന് പിന്നാലെ ചെറിയ തോതില്‍ ഡീസല്‍ ചോര്‍ച്ചയും ഉണ്ടായിട്ടുണ്ട്. ഇത് ഉടന്‍ തന്നെ പരിഹരിച്ചുവെന്നാണ് വിവരം.














Discussion about this post