പൂവാര്‍: വീട്ടില്‍ കയറി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഫുഡ് ഡെലിവറി ബോയ് അറസ്റ്റില്‍. തിരുവനന്തപുരത്താണ് സംഭവം. നെയ്യാറ്റിന്‍കര കടവട്ടാരം ചിറ്റാക്കോട് കൊട്ടാരത്തു വിള വീട്ടില്‍ രതീഷ് (32) ആണ് അറസ്റ്റിലായത്.
പോക്സോ ചുമത്തിയാണ് പൂവാര്‍ പോലീസ് രതീഷിനെ അറസ്റ്റ് ചെയ്തത്. ഭക്ഷണ വിതരണത്തിനുള്ള വിലാസം ചോദിച്ചാണ് ഇയാള്‍ വീട്ടിലെത്തിയത്.
ഈ സമയം, ഇളയ പെണ്‍കുട്ടി മൊബൈലില്‍ ഗെയിം കളിക്കുകയും ചേച്ചി മുറ്റം തൂക്കുകയുമായിരുന്നു. ബുള്ളറ്റിലെത്തിയ പ്രതി വിലാസം അറിയാമോ എന്ന് അന്വേഷിച്ച ശേഷം കുടിക്കാന്‍ വെള്ളം ചോദിച്ചു.
also read: വളര്‍ത്തുനായയയെ കുളിപ്പിക്കുന്നതിനിടെ കുളത്തില്‍ വീണു, മലയാളി ഡോക്ടര്‍ക്കും സഹോദരിക്കും ദാരുണാന്ത്യം
തുടര്‍ന്ന് വെള്ളം എടുക്കാന്‍ അടുക്കളയില്‍ പോയ ചേച്ചിയുടെ പിന്നാലെ പോയാണ് ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചത്. തിരിച്ച് വരുമ്പോള്‍ അനുജത്തിയേയും സമാനമായ രീതിയില്‍ ഉപദ്രവിച്ചതായാണ് പരാതിയെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Discussion about this post