തൃശ്ശൂര്‍: തൃശ്ശൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു. കല്യാണ ഓട്ടത്തിനിടെയാണ് അപകടം. ആര്‍ക്കും പരുക്കില്ല. തൃശ്ശൂര്‍ ചേലക്കര കൊണ്ടാഴിയിലായിരുന്നു അപകടം. തീപിടുത്തത്തില്‍ ട്രാവലര്‍ പൂര്‍ണമായി കത്തി നശിച്ചു.
കല്യാണ ഓട്ടത്തിനിടെ ഓഡിറ്റോറിയത്തില്‍ ആദ്യ ഘട്ടത്തില്‍ ആളുകളെ എത്തിച്ച ശേഷം രണ്ടാം ട്രിപ്പ് ആളുകളെ എടുക്കാന്‍ എത്തിയ സമയത്താണ് തീപിടിച്ചത്.
തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല. വളരെ പെട്ടെന്ന് വാഹനത്തില്‍ തീ ആളിപിടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉടന്‍ തന്നെ പുറത്തിറങ്ങി. ആളുകള്‍ വാഹനത്തില്‍ ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. ചേലക്കോട് കരണംകുന്നത്ത് ഹരികൃഷ്ണനാണ് വാഹനം ഓടിച്ചത്.
Discussion about this post