കണ്ണൂര്‍: പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവും മകനും മുങ്ങി മരിച്ചു. കണ്ണൂര്‍ ജില്ലയിലാണ് ദാരുണ സംഭവം. കൊട്ടിയൂര്‍ ഒറ്റപ്ലാവിലെ നെടുമറ്റത്തില്‍ ലിജോ ജോസ് (34), മകന് നെബിന്‍ ജോസ് (4) എന്നിവരാണ് മരിച്ചത്.
ബാവലിപുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്. രാവിലെ 11 മണിക്ക് ഇരട്ടത്തോട് പാലത്തിനടിയിലെ കയത്തിലായിരുന്നു അപകടം. കുട്ടിയുമായി പാലത്തിന് അടിയിലേക്കു നടന്നുപോയ ലിജോയെ കാണാതെയായി.
also read: ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം, യുവാവിന് ദാരുണാന്ത്യം
ഇതോടെ കൂടെയെത്തിയ കുട്ടികള്‍ നിലവിളിച്ചപ്പോഴാണു സമീപവാസികള്‍ വിവരമറിഞ്ഞത്. നാട്ടുകാര്‍ ഓടിയെത്തി തിരച്ചില്‍ നടത്തി ലിജോയെ കണ്ടെത്തി കരയിലെത്തിച്ചു. നെബിനായി തിരിച്ചില്‍ നടത്തിയെങ്കിലും വളരെ വൈകിയാണ് കണ്ടെത്തിയത്.
ഉടന്‍ തന്നെ ഇരുവരെയും പേരാവൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്റ്റെഫീനയാണ് ലിജോയുടെ ഭാര്യ.
Discussion about this post