കൊല്ലം : വൃദ്ധ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച് മകന്. കൊല്ലം ജില്ലയിലെ ആയൂരിലാണ് സംഭവം. തേവന്നൂര്‍ സ്വദേശിനി ദേവകിയമ്മയ്ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ദേവകിയമ്മയുടെ മകന് മനോജിനെ ചടയമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. മദ്യപിച്ചെത്തിയാണ് മകന് അമ്മയെ ക്രൂരമായി മര്‍ദിച്ചത്. ഭക്ഷണം വച്ചില്ലെന്ന് പറഞ്ഞായിരുന്നു 68കാരിയെ തല്ലിച്ചതച്ചത്. തടിക്കഷ്ണം കൊണ്ടടിക്കുകയും നിലത്തിട്ട് വലിച്ചിഴച്ച ശേഷം ചവിട്ടുകയും ചെയ്തു.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. തുടര്‍ന്ന് വിവരം ചടയമംഗലം പൊലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസാണ് ദേവകിയമ്മയെ രക്ഷിച്ചത്. മനോജ് അമ്മയെ മര്‍ദ്ദിക്കുന്നത് പതിവാണെന്ന് അയല്‍വാസികള്‍ പറഞ്ഞു.
also read: ചെളിയില്‍ സുഗന്ധം പരത്തുന്നതാണ് താമര: എത്ര ചെളി എറിയുന്നുവോ അത്ര താമരയും വിരിയും; അമിത് ഷാ
ദേവകിയമ്മയുടെ കൈക്കും കഴുത്തിലും മര്ദ്ദനത്തില്മുറിവേറ്റ പാടുകളുണ്ട്. അമ്മ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികൂടിയാണ് മനോജ്.
Discussion about this post