കൊച്ചി: ഹര്‍ത്താലൊക്കെ തകര്‍ക്കട്ടെ പണിക്ക് പോയാലേ കുടുംബം കഞ്ഞികുടിക്കൂ..
ഹര്‍ത്താല്‍ ദിനത്തിലും ഷൂട്ടിംഗ് മുടക്കാന്‍ തയ്യാറാകാത്തെ നടന് സലിം കുമാറിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മമ്മൂട്ടി ചിത്രമായ മധുര രാജയുടെ ലോക്കേഷനില്‍ സുഹൃത്തിന്റെ സ്കൂട്ടറിലാണ് സലീം കുമാറിന്റെ യാത്ര.
സലീം കുമാര്‍ തന്നെയാണ് തന്റെ ഔദ്യോഗിക ഫെയസ്ബുക്ക പേജിലൂടെ ഇതിന്റെ ചിത്രം പുറത്തു വിട്ടത്. ഹര്‍ത്താല്‍ ദിനത്തില്‍ ഗുലാബിയോടൊപ്പം മധുര രാജയുടെ ലൊക്കേഷനിലേക്ക്.. എന്നാണ് ചിത്രത്തിന് താരം നല്‍കിയിരിക്കുന്ന അടക്കുറിപ്പ്.
അതേസമയം സംസ്ഥാനത്ത് നിരവധി അക്രമങ്ങളാണ് ഹര്‍ത്താലിനോടനുബന്ധിച്ച് നടക്കുന്നത്. കോഴിക്കോടും കൊച്ചിയിലും ഹര്‍ത്താലിനോട് നോ പറഞ്ഞ് വ്യാപാരികള്‍ കടകള്‍ തുറന്നു. ഇവിടങ്ങളിലും പ്രതിഷേധം കനക്കുകയാണ്.
Discussion about this post