തിരുവനന്തപുരം: തലസ്ഥാനത്ത് വര്‍ക്കല രഘുനാഥപുരത്തിന് സമീപം മദ്യ ലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. വെട്ടൂര്‍ വലയന്റെ കുഴി സ്വദേശിനി സതി (34)ക്കാണ് ഗുരുതരമായി പരിക്കേറ്റത്. യുവതിയുടെ ഇടത് തോളിലേറ്റ പരിക്ക് ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം.
സതിയുടെ രണ്ട് കാലിനും സ്വാധീനമില്ല. ഇവരുടെ ഭര്‍ത്താവ് സന്തോഷിനെ (36) പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഏറെ നാളായി വര്‍ക്കല രഘുനാഥപുരത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപം വാടകയ്ക്ക് താമസിക്കുകയാണ് സതിയും സന്തോഷും.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ആക്രമണമുണ്ടായത്. സന്തോഷ് കഴിഞ്ഞ ദിവസങ്ങളിലും ഇവരെ ഉപദ്രവിച്ചിരുന്നു എന്ന് സതിയുടെ അമ്മ പറഞ്ഞു. ദമ്പതിമാര്‍ക്ക് ഒരു മകനുണ്ട്. ഉച്ചയോടെ മകനെ വിളിക്കുകയും താന്‍ വീട്ടില്‍ എത്തുമ്പോള്‍ അവിടെ ആരും ഉണ്ടാകരുത് എന്ന് ദേഷ്യത്തോടെ പറഞ്ഞതായും സതിയുടെ അമ്മ പറഞ്ഞു.
ആക്രമണം കണ്ട നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി സന്തോഷിനെ കസ്റ്റഡിയില്‍ ഏടുക്കുകയായിരുന്നു. പരിക്കേറ്റ സതിയെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയംസ സ്ഥിരമദ്യപാനിയാണ് സന്തോഷ് എന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ക്കും പോളിയോ ബാധിച്ച് ഒരു കൈക്ക് സ്വാധീനക്കുറവുണ്ട്. മദ്യലഹരിയിലാണ് ആക്രമണം.















Discussion about this post