ഇടുക്കി: വാഴക്കുളം പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ മരിച്ച നിലയിൽ. രാജേഷ് കെ മേനോനെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ പോലീസ് ക്വാർട്ടേഴ്സിലാണ് രാജേഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങളെ തുടർന്നുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം.
മറ്റക്കുഴി സ്വദേശിയായ രാജേഷ്, ഓഗസ്റ്റ് എട്ടാം തീയതിയാണ് വാഴക്കുളം സ്റ്റേഷനിൽ എസ്എച്ച്ഒ ആയി ചുമതലയേറ്റത്. വ്യാഴാഴ്ച ഇദ്ദേഹത്തിന് കോടതി ഡ്യൂട്ടിയായിരുന്നു.
എന്നാൽ രാവിലെ പത്തുമണിയായിട്ടും എസ്എച്ച്ഒ സ്റ്റേഷനിൽ എത്തിയിരുന്നില്ല. ഇതോടെ പോലീസുകാർ ക്വാർട്ടേഴ്സിൽ അന്വേഷിച്ചെത്തിയപ്പോളാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Discussion about this post