കൊച്ചി: ലോകത്തെ അത്യാഢംബര യാത്രാ ഹെലികോപ്റ്റര്‍ ഇനി പ്രമുഖവ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലിയ്ക്ക് സ്വന്തം. അത്യാഢംബര ഹെലികോപ്റ്ററായ എച്ച് 145 എയര്‍ബസ് ആണ് യൂസഫലി സ്വന്തമാക്കിയത്. പുതിയ ഹെലികോപ്ടര്‍ കൊച്ചിയില്‍ പറന്നിറങ്ങി.
ആധുനികതയും സാങ്കേതിക മികവും സുരക്ഷാ സജ്ജീകരണങ്ങളും മറ്റും ഉള്‍പ്പെടുത്തി രൂപകല്പന ചെയ്തിരിക്കുന്ന ഹെലികോപ്റ്റര്‍ ജര്‍മനിയിലെ എയര്‍ബസ് കമ്പനിയില്‍ നിന്നുള്ളതാണ്. ലോകത്ത് 1500 എണ്ണം മാത്രം ഇറങ്ങിയിട്ടുള്ള എച്ച് 145 ഹെലികോപ്റ്ററാണ് എംഎ യൂസഫലി സ്വന്തമാക്കിയത്.
നാല് ലീഫുകളാണ് എച്ച് 145 ഹെലികോപ്റ്ററിനുള്ളത്. ഒരേസമയം രണ്ടു ക്യാപ്റ്റന്മാര്ക്കു പുറമേ ഏഴു യാത്രക്കാര്‍ക്കു സഞ്ചരിക്കാന്‍ കഴിയുമെന്നതാണു മറ്റൊരു പ്രത്യേകത. 785 കിലോവാട്ട് കരുത്തു നല്കുന്ന രണ്ടു സഫ്രാന്‍ എച്ച് ഇ എരിയല്‍ 2 സി 2 ടര്‍ബോ ഷാഫ്റ്റ് എന്‍ജീന്‍. മണിക്കൂറില്‍ ഏകദേശം 246 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കും. സമുദ്രനിരപ്പില്‍നിന്നു 20,000 അടി ഉയരത്തില്‍ വരെ പറന്നുപൊങ്ങാനുള്ള ക്ഷമതയുമാണു പ്രത്യേകത.
ഹെലികോപ്ടറില്‍ ലുലു ഗ്രൂപ്പിന്റെ ഔദ്യോഗിക ചിഹ്നമായ ചുവപ്പ് നിറത്തില്‍ പച്ച കലര്‍ന്ന ലുലു ഗ്രൂപ്പ് ലോഗോയും യൂസഫലിയുടെ പേരിന്റെ തുടക്കമായ വൈ എന്ന അക്ഷരവും ആലേഖനം ചെയ്തിട്ടുണ്ട്.
2021 ഏപ്രില്‍ 11 നായിരുന്നു എം.എ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്ടര്‍ കൊച്ചിയില്‍ ചതുപ്പില്‍ പതിച്ചത്. അന്ന് ലേക്ക്ഷോര്‍ ആശുപത്രി വഴി നാട്ടികക്ക് പോകും വഴിയായിരുന്നു ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടത്.
Discussion about this post