തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്ക് നല്‍കിയ പൊതിച്ചോറിനൊപ്പം ഈദ് സമ്മാനം ഉള്‍പ്പെടുത്തിയതിന്റെ ചിത്രം പങ്കുവെച്ച് രാജ്യസഭാ എംപി എഎ റഹീം. വര്‍ഗീയവാദികള്‍ വിഷം ചീറ്റുമ്പോഴും നന്മനിറഞ്ഞ മനുഷ്യരാണ് അധികവുമെന്ന് അദ്ദേഹം കുറിച്ചു.
ഏഴാം കിരീടത്തില്‍ മുത്തമിട്ട് കേരളം
‘വൈകുന്നേരം ചായ കുടിക്കാന്‍ ഇത് ഉപയോഗിക്കുക, ഈദ് മുബാറക്’ എന്നെഴുതിയ കവര്‍ പൊതിച്ചോറില്‍ ഒട്ടിച്ചുവെച്ചിരിക്കുന്ന ചിത്രമാണ് റഹിം പങ്കിട്ടത്.ഗുളിക കവറില്‍ എഴുത്തിനൊപ്പം ചന്തൂട്ടന്‍, അമ്പിളി, നന്ദു, ചന്തു, രാജന്‍ എന്നീ പേരുകളുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ;
വർഗീയവാദികൾ വിഷം ചീറ്റുമ്പോഴും
നന്മനിറഞ്ഞ മനുഷ്യരാണ് അധികവും.
ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡിവൈഎഫ്ഐ സഖാക്കൾ വിതരണം ചെയ്ത പൊതിച്ചോറിനൊപ്പം ആരോ കൊടുത്തുവിട്ട സ്നേഹസമ്മാനം.
ഏതോ അപരിചിതനു വേണ്ടി…
ഏതോ മതക്കാരനു വേണ്ടി…
ഏതോ മനുഷ്യന് വേണ്ടി..
ഒരു കുടുംബത്തിന്റെ ഈദ് സമ്മാനം .
കേരളം വർഗീയതയ്ക്ക് കീഴടങ്ങില്ല.
#ഡിവൈഎഫ്ഐ
#ഹൃദയപൂർവ്വം














Discussion about this post