കവിയൂര്‍: ബൈക്കിന്റെ പിന്നിലിരുന്നുപോകവേ അമ്മയുടെ കൈയില്‍നിന്ന് പിടിവിട്ട് റോഡില്‍വീണ് പരിക്കേറ്റ മൂന്നുമാസം പ്രായമായ കുരുന്ന് മരിച്ചു. കോാട്ടൂര് നാഴിപ്പാറ വട്ടമലയില്‍ രഞ്ജിത്തിന്റെയും ഗീതയുടെയും മകന് ആദവ് ആണ് മരിച്ചത്. ചൊവ്വാഴ്ച 11 മണിയോടെ വീടിന് സമീപത്തായിരുന്നു അപകടം.
പനി ബാധിച്ച ആദവിനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ കാണിച്ച് മടങ്ങവെയാണ് കുഞ്ഞിന്റെ അമ്മയ്ക്ക് തലകറക്കം അനുഭവപ്പെട്ടത്. ഈ സമയം കുട്ടി അമ്മയുടെ കൈകളിലായിരുന്നു. തലകറക്കം അനുഭവപ്പെട്ടതോടെ പിടിവിട്ട് കുഞ്ഞ് റോഡിലേയ്ക്ക് വീഴുകയായിരുന്നു.
കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് ചികിത്സയും നല്കി. പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ വീട്ടില്‍വിട്ടു. വെള്ളിയാഴ്ച കുഞ്ഞിന് വീണ്ടും ബോധക്ഷയമുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സഹോദരി: ശിഖ.
Discussion about this post