പാലക്കാട്: പാലക്കാട് നഗരത്തില്‍ അഭ്യാസ പ്രകടനം നടത്തിയ ശേഷം ഇരുചക്രവാഹന യാത്രക്കാരിയെ ഇടിച്ചിട്ട് കടന്നുപോയ സ്കൂട്ടര്‍ യാത്രക്കാരനെ തിരഞ്ഞ് പോലീസ്.
ഇന്നലെ വൈകിട്ട് നാലരയോടെയാണ് നഗരത്തിലെ എസ്ബിഐ ജംഗ്ഷനില്‍ സംഭവം. KL 49 A 5831 നമ്പറിലുള്ള വാഹന യാത്രികനാണ് അമിത വേഗതയില്‍ വന്ന് യാത്രികയെ ഇടിച്ചിട്ടശേഷം കടന്നു കളഞ്ഞത്.
ഇയാള്‍ക്ക് പിന്നാലെയുണ്ടായിരുന്ന കാര്‍ യാത്രികന്റെ ഡാഷ് ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.
അമിതവേഗതയില്‍ വാഹനമോടിച്ചയാള്‍ മറ്റൊരു ഇരുചക്രവാഹന യാത്രികയെ ഇടിച്ചിട്ടശേഷം കടന്നു പോകുന്നതാണ് ദൃശ്യത്തിലുള്ളത്.
Discussion about this post