വൈത്തിരി: റിസോട്ടിലെ നീന്തല്‍ കുളത്തില്‍ വീണ് എട്ടു വയസുകാരന് മരിച്ചു. വയനാട്ടിലാണ് സംഭവം. കോഴിക്കോട് കുന്നമംഗലം സ്വദേശി ജിഷാദിന്റെ മകന് അമല്‍ ഷെറഫിനാണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ടോടെ പഴയ വൈത്തിരിയിലെ റിസോട്ടില്‍ വെച്ചാണ് അപകടമുണ്ടായത്. നീന്തല്‍കുളത്തില്‍ കളിക്കുന്നതിനിടെയാണ് അപകടമെന്നാണ് നിഗമനം. മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post