കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരയിലെ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിജു ജോൺ, രതീഷ് എന്നിവരെയാണ് കൊട്ടാരക്കര ഡിവൈഎസ്പി ആർ സുരേഷ് സസ്പെൻഡ് ചെയ്തത്. പരാതിക്കാരിയെ ഫോണിൽ വിളിച്ച് അശ്ശീലച്ചുവയോടെ സംസാരിക്കുകയും മദ്യപിച്ച് റോഡിൽ ബഹളം വെക്കുകയും ചെയ്ത പോലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്.
ബിജു ജോൺ പരാതിക്കാരിയായ സ്ത്രീയോട് അപമര്യാദയായി പെരുമാറി എന്ന് ആരോപണം ഉയർന്നിരുന്നു. ഇവരുടെ മൊബൈൽ ഫോണിൽ വിളിച്ച് അശ്ശീലച്ചുവയോടെ പല തവണ ഇയാൾ സംസാരിച്ചതായി തെളിവു സഹിതം ഉന്നത പോലീസുദ്യോഗസ്ഥർക്ക് പരാതി ലഭിച്ചിരുന്നു.
രതീഷ് പൊതുനിരത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കി എന്നാണ് പരാതി. രണ്ടു പേർക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്തിരുന്നു.
Discussion about this post