കൊച്ചി: മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന്റെ പേരിൽ എസ്ഐയെ മർദ്ദിച്ച കേസിലെ പ്രതി അറസ്റ്റിൽ. മരട് പൊലീസ് സ്റ്റേഷനിലെ എസ്ഐ സത്യനാണ് കഴിഞ്ഞ ദിവസം മർദ്ദനമേറ്റത്.
വൈറ്റില മൊബിലിറ്റി ഹബിൽ മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത പേരിൽ പാലക്കാട് മണ്ണാർക്കാട് സ്വദേശി സുഹൈൽ എസ്ഐയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ എസ് ഐയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
മാസ്ക് വെക്കാത്തത് എന്ത് കൊണ്ടായിരുന്നു എന്ന് ചോദിച്ച എസ്.ഐയ്ക്ക് നേരെ പ്രതി സുഹൈൽ പ്രകോപനപരമായി അടുക്കുകയായിരുന്നു. മുഖത്തേറ്റ മർദനത്തിൽ എസ്.ഐയുടെ കണ്ണട ഒടിഞ്ഞ് കണ്ണിൽ കയറി. പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.
Discussion about this post