പൊന്നാനി: മൂന്ന് നക്ഷത്രമുള്ള കാക്കി യൂണിഫോം അണിഞ്ഞ് മലപ്പുറം ജില്ലയിലെ ആദ്യത്തെ പെണ് റേഞ്ച് ഫോറസ്റ്റ് ഓഫീസറായി ടിപി നദ. റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ പദവിയിലെത്തുന്ന ജില്ലയിലെ ആദ്യ വനിതയാണ് നദ.
സംസ്ഥാനത്ത് ഈ പദവിയില്‍ എത്തുന്ന രണ്ടാമത്തെ മുസ്ലിം പെണ്‍കുട്ടിയുമാണ് ഈ 26 കാരി. റേഞ്ച് ഫോറസ്റ്റ് ഓഫിസറായി കാടും നാടും കാക്കാനുള്ള വലിയ ഉത്തരവാദിത്തമാണ് ഏറ്റെടുക്കുന്നത്. അതും റാങ്ക് പട്ടികയില്‍ ഒന്നാമതായി.
പൊന്നാനി പുഴമ്പ്രം ഗ്രാമത്തില്‍ തച്ചംപറമ്പത്ത് അബ്ദുള്‍ ഗഫൂറിന്റെയും അത്താണിക്കല്‍ നഫീസയുടെയും രണ്ട് മക്കളില്‍ മൂത്തവളാണ് ടി പി നദ. പത്താം ക്ലാസ് വരെ പൊന്നാനി ഐ എസ് എസ് സ്കൂളിലും പ്ലസ് ടു വിന് എം ഐ ഗേള്‍സിലുമാണ് പഠിച്ചത്.
തുടര്‍ന്ന് ബിഎസ്സി ഫോറസ്ട്രി ഹോണേഴ്സ് കോഴ്സിന് മണ്ണുത്തി കാര്‍ഷിക സര്‍വ്വകലാ ശാലയിലും പഠിച്ചു. 2017ലാണ് നദ എന്‍ട്രന്‍സ് പരീക്ഷ എഴുതുന്നത്. 2019 ലെ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പരീക്ഷയിലും ഇന്റര്‍വ്യൂവിലും ഒന്നാം റാങ്കുകാരിയായി.
അടുത്ത മാസം 9ന് നദ ജോലിയില്‍ പ്രവേശിക്കും. ഒന്നര വര്‍ഷത്തെ സര്‍ക്കാര്‍ ട്രെയിനിംഗിന് നദ ഹിമാചല്‍ പ്രദേശ് സുന്ദര്‍ നഗറിലേക്ക് പോവും.
Discussion about this post