ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഐസിഎസ്ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ റദ്ദാക്കി. പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്ന് കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍സ് അറിയിച്ചു.
പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ മാറ്റിവയ്ക്കാന്‍ ഐസിഎസ്ഇ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കൊവിഡ് വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് പത്താംക്ലാസ് പരീക്ഷ റദ്ദാക്കാന്‍ തീരുമാനിച്ചത്.
ഐ.സി.എസ്.ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ മേയ് 4ന് ആരംഭിച്ച് ജൂണ്‍ 7ന് അവസാനിക്കുന്ന തരത്തിലായിരുന്നു നേരത്തെ ക്രമീകരിച്ചിരുന്നത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രില്‍ 9ന് തുടങ്ങി ജൂണ്‍ 18ന് അവസാനിക്കുന്ന രീതിയിലും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു.
Discussion about this post