പാലക്കാട് : കേരളത്തിലെ തന്നെ ഭക്ഷണ പ്രേമികളുടെ മനസ്സും ഹൃദയവും നിറക്കുന്ന ‘രാമശ്ശേരി ഇഡലി’ മാര്‍ച്ച് 26 വെള്ളിയാഴ്ച ‘കായലത്ത് 7 മണി മുതല്‍ ഗുരുവായൂര്‍ പടിഞ്ഞാറേ നടയില്‍ കെഎസ്ആര്‍ടിസി സ്റ്റാന്റിനു സമീപത്തായി ആരംഭിക്കുകയാണ്.
പരമ്പരാഗത ശൈലിയിലാണ് ഇപ്പോഴും നിര്‍മിക്കുന്നത് .പാത്രത്തിനു മുകളില്‍ തുണി വിരിച്ച് ,തുണി പാത്രത്തിലേക്ക് പോകാതിരിക്കാന്‍ തലങ്ങും വിലങ്ങും നൂല് വലിച്ചു കെട്ടിയതിനു ശേഷം ആ തുണിയുടെ മുകളില്‍ മാവ് ഒഴിച്ച് ആവിയില്‍ വാര്‍ത്തെടുക്കുന്നതാണ് ഈ രാമശ്ശേരി ഇഡ്ഡലി. വളരെ മൃദുലവും സുന്ദരവുമായ രാമശ്ശേരി ഇഡ്‌ലിലി കഴിക്കാന്‍ മാത്രം എത്രയോ പേര്‍ പാലക്കാട് രാമശ്ശേരി ഗ്രാമത്തില്‍ എത്താറുണ്ട്.
1870 ല്‍ അതായത് 150 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് നിന്നും മുതലിയാര്‍ സമുദായത്തില്‍ പെട്ടവര്‍ പാലക്കാട്ടെ രാമശ്ശേരി ഗ്രാമത്തില്‍ എത്തി ആരംഭിച്ച ഈ സംരംഭം ഇപ്പോള്‍ അഞ്ചാം തലമുറയില്‍ എത്തി നില്‍ക്കുന്നു. നിരവധി ഓഫറുകള്‍ വന്നിട്ടും രാമശ്ശേരിയില്‍ നിന്ന് പുറത്തൊരു ലോകം ആഗ്രഹിച്ചിട്ടില്ലാത്ത ഇവര്‍ ആദ്യമായിയാണ് രാമശ്ശേരിക്ക് പുറത്ത് നേരിട്ട് തുടങ്ങുന്നത്. നാലാം തലമുറയിലെ മുതിര്‍ന്ന വ്യക്തിത്വമായി ഭാഗ്യലക്ഷ്മി അമ്മയുടെ പേര് കൂടെ ചേര്‍ത്ത് ‘ഭാഗ്യലക്ഷ്മി അമ്മാസ് രാമശ്ശേരി ഇഡ്‌ലലി ‘യെന്നാണ് ഗുരുവായൂരപ്പന്റെ സന്നിധിയില്‍ ആരംഭിക്കുന്ന പുതിയ സംരംഭത്തിന് അവര്‍ പേര് കൊടുക്കുന്നത്. വെള്ളിയാഴ്ച കാലത്ത് ഏഴ് മണിക്ക് ഭാഗ്യലക്ഷ്മി അമ്മയാണ് ഉദ്ഘാടനം നടത്തുന്നത് .
Discussion about this post